Friday January 19, 2018
Latest Updates

‘അരവിന്ദ് കേജരിവാള്‍ ഹിറ്റ്‌ലറെ പോലെ പെരുമാറുന്നു’: ശാന്തി ഭൂഷന്‍

‘അരവിന്ദ് കേജരിവാള്‍ ഹിറ്റ്‌ലറെ പോലെ പെരുമാറുന്നു’: ശാന്തി ഭൂഷന്‍

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെതിരെ രൂക്ഷവിമര്‍ശവുമായി എ.എ.പി സ്ഥാപക നേതാവും മുതിര്‍ന്ന അഭിഭാഷകനുമായ ശാന്തി ഭൂഷണ്‍ രംഗത്ത്.കേജരിവാള്‍ ഹിറ്റ്‌ലറെ പോലെ പെരുമാറുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

കേജരിവാളിന്റെ തനിനിറം തിരിച്ചറിയുന്നതില്‍ തനിക്കടക്കം വീഴ്ച പറ്റി. എന്തുകൊണ്ടാണ് തന്നെ ഈ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാത്തതെന്നും ശാന്തിഭൂഷണ്‍ ചോദിക്കുന്നു. വിമത നേതാക്കളായ യോഗേന്ദ്ര യാദവ്, പ്രശാന്ത് ഭൂഷണ്‍, അനന്ത കുമാര്‍, അജിത് ഝാ എന്നിവരെ ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും കഴിഞ്ഞദിവസം പുറത്താക്കിയിരുന്നു

അതിനിടെ, എ.എ.പി ഇപ്പോള്‍ ഖാപ് പഞ്ചായത്ത് പോലെയാണെന്ന് പ്രശാന്ത് ഭൂഷന്‍ പറഞ്ഞു. ഒരു ഏകാധിപതിയും അയാളുടെ കൂട്ടാളികളും ചേര്‍ന്ന് ഒരു പ്രസ്ഥാനത്തിന്റെയും കൂടെ രാജ്യത്തിന്റെയും സ്വപ്നങ്ങള്‍ ഇല്ലാതെയാക്കി. നടപടി ആകസ്മികമായിരുന്നില്‌ളെന്ന് യോഗേന്ദ്ര യാദവ് പ്രതികരിച്ചു. എന്നാല്‍, നടപടി ഒരുപാട് വിഷമിപ്പിച്ചിച്ചു. സ്വന്തം വീട്ടില്‍ നിന്ന് പുറത്തായതുപോലെ തോന്നുന്നുവെന്നും യോഗേന്ദ്ര യാദവ് പറഞ്ഞു. നടപടി അഴിമതിക്കെതിരേയുള്ള പോരാട്ടത്തിനു കരുത്തു പകരുകയേ ഉള്ളൂവെന്ന് അനന്ത കുമാര്‍ പ്രതികരിച്ചു.

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളും അച്ചടക്ക ലംഘനവും ചൂണ്ടിക്കാട്ടിയായിരുന്നു ഇവര്‍ക്കെതിരെ നടപടിയെടുത്തത്. കാരണം കാണിക്കല്‍ നോട്ടിസിനു ലഭിച്ച മറുപടി തൃപ്തികരമല്ലെന്നു വിലയിരുത്തിയാണു പാര്‍ട്ടി അച്ചടക്കസമിതി തീരുമാനം കൈക്കൊണ്ടത്


Scroll To Top