Tuesday January 24, 2017
Latest Updates

കര്‍ഷകന്‍ ആത്മഹത്യ ചെയ്ത ശേഷവും റാലിയില്‍ സംസാരിച്ചത് തെറ്റ്; മാപ്പ് ചോദിച്ച് കേജ്‌രിവാള്‍

കര്‍ഷകന്‍ ആത്മഹത്യ ചെയ്ത ശേഷവും റാലിയില്‍ സംസാരിച്ചത് തെറ്റ്; മാപ്പ് ചോദിച്ച് കേജ്‌രിവാള്‍

കേന്ദ്ര സര്‍ക്കാരിന്റെ ഭൂമിയേറ്റെടുക്കല്‍ ഓര്‍ഡിനന്‍സിനെതിരെ ആം ആദ്മി പാര്‍ട്ടി നടത്തിയ റാലിക്കിടെ കര്‍ഷകന്‍ ആത്മഹത്യ ചെയ്തിട്ടും റാലിയുമായി മുന്നോട്ട് പോയത് തെറ്റായിപ്പോയെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ തുറന്നു സമ്മതിച്ചു. സംഭവത്തില്‍ താന്‍ ജനങ്ങളോട് മാപ്പു ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

രാജസ്ഥാന്‍ സ്വദേശിയായ ഗജേന്ദ്രയുടെ മരണം ആം ആദ്മി പാര്‍ട്ടിക്കെതിരെ ബിജെപി ആയുധമാക്കിയ സാഹചര്യത്തില്‍ വിമര്‍ശനങ്ങളോട് പ്രതികരിക്കുകയായിരുന്നു കേജ്‌രിവാള്‍.

വേദിക്ക് കുറച്ചകലെയായിരുന്നു മരം നിന്നിരുന്നത്. അതിനാല്‍ തന്നെ എന്താണ് സംഭവിച്ചത് എന്ന് വേദിയിലിരിക്കുന്നവര്‍ക്ക് കാണാന്‍ കഴിയുമായിരുന്നില്ല. മരത്തിന് കീഴെ ആം ആദ്മി പ്രവര്‍ത്തകരും ചില അദ്ധ്യാപകരും ഉണ്ടായിരുന്നു. എന്നാല്‍ ഗജേന്ദ്ര ആത്മഹത്യയ്ക്ക് ശ്രമിക്കുമെന്ന് ഇവരാരും തന്നെ കരുതിയിരുന്നില്ല കേജ്‌രിവാള്‍ പറഞ്ഞു.

ഗജേന്ദ്ര ആത്മഹത്യാശ്രമം നടത്തിയിട്ടും റാലിയില്‍ തുടര്‍ന്നും സംസാരിച്ചത് ശരിയായില്ല. ആ തെറ്റ് അംഗീകരിക്കുന്നു. തന്റെ പ്രവൃത്തി ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ മാപ്പു ചോദിക്കുന്നുവെന്നും കേജ്‌രിവാള്‍ പറഞ്ഞു.

Scroll To Top