Thursday December 08, 2016
Latest Updates

അരവിന്ദ് കെജരിവാള്‍ വത്തിക്കാനിലേക്ക്, മദര്‍ തെരേസയുടെ നാമകരണ ചടങ്ങില്‍ മമതയും പങ്കെടുക്കും

അരവിന്ദ് കെജരിവാള്‍ വത്തിക്കാനിലേക്ക്, മദര്‍ തെരേസയുടെ നാമകരണ ചടങ്ങില്‍ മമതയും പങ്കെടുക്കും

ന്യൂ ദല്‍ഹി:വത്തിക്കാനില്‍ സെപ്റ്റംബര്‍ ആദ്യവാരം നടക്കുന്ന മദര്‍ തെരേസയുടെ വിശുദ്ധ പദവിയിലേക്കുള്ള നാമകരണ ചടങ്ങില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ പങ്കെടുക്കും.ഇന്നലെ കേജരിവാള്‍ തന്റെ ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്.ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും നാമകരണചടങ്ങില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

മദര്‍ തെരേസയുടെ ലക്ഷ്യം മതപരിവര്‍ത്തനമായിരുന്നുവെന്ന ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭഗവതിന്റെ പരാമര്‍ശത്തിനെതിരെ അരവിന്ദ് കെജരിവാള്‍ മുമ്പ് രംഗത്തെത്തിയിരുന്നു.ആര്‍.എസ്.എസ് മദര്‍ തെരേസയെ വെറുതെ വിടണമെന്ന് വാദിച്ച കേജരിവാളിനെ ആര്‍ എസ് എസ് വിമര്‍ശിച്ചിരുന്നു.

‘രാഷ്ട്രീയത്തിലേക്ക് വരുന്നതിനു മുമ്പ് ഞാന്‍ മദര്‍ തെരേസക്കൊപ്പം നിര്‍മ്മല്‍ ഹൃദയ് ആശ്രമത്തില്‍ കുറച്ച് മാസം പ്രവര്‍ത്തിച്ചിട്ടുണ്ട്. മദര്‍ വളരെ നന്മ നിറഞ്ഞ ആത്മാവിന് ഉടമയാണ് .മദറിനെ വിമര്‍ശിക്കുന്നതില്‍ നിന്നും ആര്‍ എസ് എസ് പിന്മാറണം.അന്ന് കേജരിവാള്‍ പറഞ്ഞു.

സേവനത്തിലൂടെ ജനങ്ങളെ ക്രിസ്ത്യന്‍ മതത്തിലേക്ക് ആകര്‍ഷിക്കാനുള്ള ശ്രമമാണ് മദര്‍ തെരേസ നടത്തിയതെന്നായിരുന്നു മോഹന്‍ ഭഗവതിന്റെ പരാമര്‍ശം.

Scroll To Top