Sunday December 04, 2016
Latest Updates

ഇത് ഇന്ത്യന്‍ ജനാധിപത്യത്തിന് പൊന്‍പുലരി,അരവിന്ദ് കേജരിവാള്‍ അധികാരമേറ്റു 

ഇത് ഇന്ത്യന്‍ ജനാധിപത്യത്തിന് പൊന്‍പുലരി,അരവിന്ദ് കേജരിവാള്‍ അധികാരമേറ്റു 

ന്യൂഡല്‍ഹി: ഇത് ഡല്‍ഹിയ്ക്ക് പൊന്‍ പുലരി.രാംലീലാ മൈതാനത്ത് ഒരു ലക്ഷത്തിലേറെപേരെ സാക്ഷിയാക്കി സാധാരണക്കാരന്റെ സര്‍ക്കാര്‍ അധികാരത്തിലേറി,കഴിഞ്ഞവര്‍ഷം അധികാരം ഉപേക്ഷിച്ചതിന്റെ അതേ ദിവസം ജനകീയ മുഖ്യനായ അരവിന്ദ് കേജരിവാള്‍ ഡല്‍ഹിയിലെ എട്ടാമത്തെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

ഉച്ചയ്ക്ക് 12 മണിയോടൊണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ ആരംഭിച്ചത്. ലഫ്. ഗവര്‍ണര്‍ നജീബ് ജംഗ് ചൊല്ലിക്കൊടുത്ത സത്യവാചകം കേജരിവാള്‍ ഏറ്റുചൊല്ലി. കേജ്‌രിവാളിനൊപ്പം ആറ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുന്നു. മനീഷ് സിസോഡിയ ഉപമുഖ്യമന്ത്രിയായി സ്ഥാനമേറ്റു.

 സത്യപ്രതിജ്ഞയ്ക്ക് മുമ്പായി അമ്മയില്‍ നിന്നും അനുഗ്രഹം വാങ്ങുന്ന കേജരിവാള്‍


സത്യപ്രതിജ്ഞയ്ക്ക് മുമ്പായി അമ്മയില്‍ നിന്നും അനുഗ്രഹം വാങ്ങുന്ന കേജരിവാള്‍

 

 സമ്മേളന വേദിയ്ക്ക് സമീപം ഉയര്‍ന്ന കൂറ്റന്‍ പോസ്റ്റര്‍:ധന്യവാദ് ദല്‍ഹി !


സമ്മേളന വേദിയ്ക്ക് സമീപം ഉയര്‍ന്ന കൂറ്റന്‍ പോസ്റ്റര്‍:ധന്യവാദ് ദല്‍ഹി !

 

 ഒരുലക്ഷത്തില്‍ അധികം പേരാണ് സത്യപ്രതിഞ്ജ ചടങ്ങില്‍ പങ്കെടുക്കാന്‍ രാംലീലാ മൈതാനത്ത് എത്തിയത്


ഒരുലക്ഷത്തില്‍ അധികം പേരാണ് സത്യപ്രതിഞ്ജ ചടങ്ങില്‍ പങ്കെടുക്കാന്‍ രാംലീലാ മൈതാനത്ത് എത്തിയത്

 

 ആഹ്ലാദത്തില്‍ ഇന്ത്യന്‍ യുവത


ആഹ്ലാദത്തില്‍ ഇന്ത്യന്‍ യുവത

 

Scroll To Top