Wednesday January 24, 2018
Latest Updates

പ്രിയദര്‍ശന്‍ ചിത്രത്തില്‍ ഫഹദിന്റെ നായികയായി കീര്‍ത്തി സൂരേഷ്

പ്രിയദര്‍ശന്‍ ചിത്രത്തില്‍ ഫഹദിന്റെ നായികയായി കീര്‍ത്തി സൂരേഷ്

ആമയും മുയലും എന്ന ചിത്രത്തിന് ശേഷം പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന മലയാള ചിത്രത്തില്‍ ഫഹദിന്റെ നായികയായി കീര്‍ത്തി സുരേഷ്. പ്രശസ്ത നിര്‍മ്മാതാവ് സുരേഷ് കുമാറിന്റെയും മേനകയുടെയും മകളാണ് കീര്‍ത്തി. ഇത് രണ്ടാം തവണയാണ് കീര്‍ത്തി പ്രിയദര്‍ശന്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. നേരത്തെ പ്രിയദര്‍ശന്റെ ഗീതാജ്ഞലിയിലൂടെയായിരുന്നു കീര്‍ത്തിയുടെ നായികയായിട്ടുള്ള അരങ്ങേറ്റം.

ഫഹദ് ഫാസില്‍ ആദ്യമായിട്ടാണ് പ്രിയദര്‍ശന്റെ ചിത്രത്തില്‍ അഭിനയിക്കുന്നത്. പ്രിയദര്‍ശന്‍ ചിത്രങ്ങളുടെ സ്ഥിരം ഫോര്‍മുല തന്നെയാകും ഈ ചിത്രത്തിലും ഉള്‍ക്കൊള്ളിക്കുക എന്നാണ് വിവരം. ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്ന കഥാപാത്രം മുഴുനീള ഹാസ്യമായിരിക്കും കൈകാര്യം ചെയ്യുക എന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം കീര്‍ത്തിക്ക് തമിഴില്‍ തിരക്കോട് തിരക്കാണ്. ഏറ്റവും ഒടുവിലായി തമിഴില്‍ നിന്ന് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ധനുഷ് നായകനാകുന്ന അടുത്ത ചിത്രത്തില്‍ കീര്‍ത്തിയാണ് നായിക. തമിഴിലും തെലുങ്കിലും ചെറിയ സിനിമകളില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന കീര്‍ത്തിക്ക് ധനുഷിന്റെ നായികയാകുന്നതോട് കൂടി പ്രശസ്തി വര്‍ദ്ധിക്കും എന്നുറപ്പ്. സോളമന്‍ പ്രഭുവാണ് ചിത്രത്തിന്റെ സംവിധായകന്‍.

Scroll To Top