Friday December 02, 2016
Latest Updates

കേരള കോണ്‍ഗ്രസ് മാണി വിഭാഗം യുഡിഎഫ് വിട്ടു,എന്‍ഡിഎയിലേക്കും എല്‍ഡിഎഫിലേക്കുമില്ലെന്നു മാണി

കേരള കോണ്‍ഗ്രസ് മാണി വിഭാഗം യുഡിഎഫ് വിട്ടു,എന്‍ഡിഎയിലേക്കും എല്‍ഡിഎഫിലേക്കുമില്ലെന്നു മാണി

ma 1ചരല്‍ക്കുന്ന്: കേരള രാഷ്ട്രീയത്തില്‍ പുതിയ വഴികള്‍ തുറക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കേരള കോണ്‍ഗ്രസ് മാണി വിഭാഗം യുഡിഎഫ് വിട്ടു. എന്‍ഡിഎയിലേക്കും എല്‍ഡിഎഫിലേക്കുമില്ലെന്നു പറഞ്ഞ മാണി, ക്രിയാത്മക പ്രതിപക്ഷമായി തുടരുമെന്നും ചെയര്‍മാന്‍ കെ.എം മാണി ചരല്‍ക്കുന്നില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

യുഡിഎഫിനു നന്മ നേര്‍ന്ന മാണി, മുന്നണി സംവിധാനത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണം നിലവിലെ രീതിയില്‍ തുടരുമെന്നും അറിയിച്ചു. കോണ്‍ഗ്രസിലെ ചില വ്യക്തികളാണ് എല്ലാ പ്രശ്നങ്ങള്‍ക്കും വഴിവെച്ചത്. ക്ഷമയുടെ നെല്ലിപ്പലക കണ്ടു. അതിനാലാണ് കടുത്ത തീരുമാനം പാര്‍ട്ടി സ്വീകരിച്ചത്. യു.ഡി.എഫ് വിടാനുള്ള തീരുമാനം സംബന്ധിച്ച് പാര്‍ട്ടിയില്‍ അഭിപ്രായ ഭിന്നതയില്ല. യു.ഡി.എഫിലെ എല്ലാവര്‍ക്കും നന്മ നേരുന്നതായും മാണി പറഞ്ഞു.KC

ചരല്‍ക്കുന്നില്‍ പാര്‍ട്ടി നേതൃയോഗത്തിനു ശേഷമാണ് മുന്നണി വിടുന്ന കാര്യം മാണി പ്രഖ്യാപിച്ചത്. 32 വര്‍ഷം നീണ്ട യു.ഡി.എഫ് ബന്ധമാണ് അവസാനിപ്പിക്കാന്‍ മാണി തീരുമാനിച്ചിരിക്കുന്നത്.

കേരള നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി പാര്‍ട്ടി ഇരിക്കും. ദേശീയ തലത്തില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു.പി.എ മുന്നണിക്ക് പ്രശ്നാധിഷ്ടിത പിന്തുണ നല്‍കുമെന്നും കെ.എം മാണി വ്യക്തമാക്കി.

കേരള കോണ്‍ഗ്രസ് എമ്മിനെയും ചെയര്‍മാനെയും അപമാനിക്കാനും അപകീര്‍ത്തിപ്പെടുത്താനും കോണ്‍ഗ്രസിലെ ചില കേന്ദ്രങ്ങളും നേതാക്കളും ശ്രമിച്ചു. അവര്‍ ആരൊക്കെയാണെന്ന് എല്ലാവര്‍ക്കും അറിയാം. പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം. എല്‍.ഡി.എഫിലേക്കും ബി.ജെ.പിയിലേക്കും പോകില്ല. യു.ഡി.എഫിലേക്ക് തിരിച്ചു വരുമെന്ന ചിന്തയില്ല. ഭാവിയില്‍ സ്വതന്ത്ര നിലപാട് പാര്‍ട്ടി സ്വീകരിക്കുമെന്നും മാണി പറഞ്ഞു.

Scroll To Top