Thursday December 08, 2016
Latest Updates

കെ.സി.സി ചാമ്പ്യന്‍ഷിപ്പ്,ഫിംഗ്ലസില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കെ.സി.സി ചാമ്പ്യന്‍ഷിപ്പ്,ഫിംഗ്ലസില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഡബ്ലിന്‍: കെ.സി.സിയുടെ ആഭിമുഖ്യത്തില്‍സംഘടിപ്പിക്കപ്പെടുന്ന ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ്  ആരംഭിച്ചു. ജൂണ്‍ 20, 21 തീയതികളില്‍ ഫിംഗ്ലസ് ലേന്‍സ്‌ബോറോ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന കെ.സി.സി ചാമ്പ്യന്‍ഷിപ്പ് സീസണ്‍ 3 ന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.
ചാമ്പ്യന്‍മാര്‍ക്ക് ഓസ്‌കാര്‍ ട്രാവല്‍സ് സ്‌പോണ്‍സര്‍ ചെയ്യുന്ന 301 യൂറോ ക്യാഷ് അവാര്‍ഡും കെ.സി.സി എവര്‍റോളിങ്ങ് ട്രോഫിയും രണ്ടാം സ്ഥാനം ലഭിക്കുന്ന ടീമിന് മരിയന്‍സ് ഡേബ്രേക്ക് ഫിബ്‌സ്‌ബോറോ സ്‌പോണ്‍സര്‍ ചെയ്യുന്ന 201 യൂറോ ക്യാഷ് അവാര്‍ഡും സമ്മാനിക്കും. സ്‌കൈലൈന്‍ ട്രാവല്‍സ്, ഇന്‍ഗ്രീഡിയന്‍സ് ഏഷ്യന്‍ സ്റ്റോര്‍, സ്‌പൈസ് ബസാര്‍ എന്നിവരാണ് മറ്റു സ്‌പോണ്‍സര്‍മാര്‍.
അയര്‍ലണ്ടിലെ പ്രമുഖരായ 10 ടീമുകള്‍ മത്സരത്തില്‍ മാറ്റുരയ്ക്കുവാനെത്തുമെന്ന് സംഘാടകര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
0876317219, 0878388658, 0862597676
റിപ്പോര്‍ട്ട്: മജു പേയ്ക്കല്‍

Scroll To Top