Friday December 09, 2016
Latest Updates

ക്രിക്കറ്റ് കളിക്കളങ്ങള്‍ സജീവമാക്കാന്‍ ഡബ്ലിന്‍ മലയാളികള്‍ ഒരുങ്ങുന്നു,കെ സി സി ചാമ്പ്യന്‍ഷിപ്പ് ജൂണ്‍ 4 ന് ശനിയാഴ്ച

ക്രിക്കറ്റ് കളിക്കളങ്ങള്‍ സജീവമാക്കാന്‍ ഡബ്ലിന്‍ മലയാളികള്‍ ഒരുങ്ങുന്നു,കെ സി സി ചാമ്പ്യന്‍ഷിപ്പ് ജൂണ്‍ 4 ന് ശനിയാഴ്ച

ഡബ്ലിന്‍:ഇനി അയര്‍ലണ്ടിലും ക്രിക്കറ്റിന്റെ നാളുകള്‍.ശൈത്യം വഴിമാറുന്നത്തിനൊപ്പം അവധികാലവും വരുന്നതോടെ ഡബ്ലിനിലെ ക്രിക്കറ്റ് കളങ്ങള്‍ആവേശത്തിന്റെ ലഹരിയിലേയ്ക്ക്. മുന്‍ വര്‍ഷങ്ങളിലേത് പോലെ KCC ചാമ്പ്യന്‍ഷിപ്പോടെ ഇത്തവണയും ഡബ്ലിന്‍ മലയാളികള്‍ കളിക്കളത്തിലേയ്ക്ക്.

കേരള ക്രിക്കറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സ്‌കൈലൈന്‍ കപ്പിനായുള്ള കെ.സി.സി ചാമ്പ്യന്‍ഷിപ്പ് ജൂണ്‍ 4 ശനിയാഴ്ച ഫിംഗ്ലസ് ലേന്‍സ്ബറോ ഗ്രൗണ്ടിലാണ്നടത്തപ്പെടുന്നത്.ആവേശകരമായ ഈ പോരാട്ടത്തില്‍ അയര്‍ലണ്ടിലെ ശക്തരായ വിവിധ ക്ലബ്ബുകള്‍ ഏറ്റുമുട്ടും.

cremore clinic, ingrediants, spice bazar എന്നിവരുടെ സഹകരണത്തോടെ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ വിജയികള്‍ക്കുള്ള കാഷ് പ്രൈസിനൊപ്പം, മികച്ച ബാറ്റ്‌സ്മാന്‍,ബൗളര്‍,ഫീല്‍ഡര്‍,ടൂര്‍ണ്ണമെന്റ് fair play award മുതലായവയും ഉണ്ടായിരിക്കുന്നതാണ്.ആവേശകരമായ ക്രിക്കറ്റ് പോരാട്ടങ്ങള്‍ക്ക് സാക്ഷികളാകുവാന്‍ എല്ലാ ക്രിക്കറ്റ് പ്രേമികളേയും ലേന്‍സ്ബറോ ഗ്രൗണ്ടിലേയ്ക്ക് ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ജിബി സെബാസ്റ്റ്യന്‍ (0878388658)
ജെസ്റ്റിന്‍ മാത്യൂസ്(0862597676)
രാജേഷ് ജോണ്‍(0899632484)

Scroll To Top