Saturday December 03, 2016
Latest Updates

കെ.ബി.സി ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് ജൂണ്‍ 13ന്

കെ.ബി.സി ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് ജൂണ്‍ 13ന്

ഡബ്ലിന്‍: കേരള ബാഡ്മിന്റണ്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഒന്നാമത് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് ജൂണ്‍ 13ആം തീയതി ശനിയാഴ്ച രാവിലെ പത്തു മുതല്‍ വൈകീട്ടു നാലു മണി വരെ പോപ്പിന്ററി സ്‌പോര്‍ട്‌സ് സെന്റര്‍ ബാലിമൂണ്‍ (Opposite
IKEA) വച്ച് നടക്കും. ഒന്നാം സ്ഥാനം ലഭിക്കുന്ന ടീമിന് ഇന്‍ഗ്രീഡിയന്‍സ് ഏഷ്യന്‍ സ്റ്റോര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ക്യാഷ്അവാര്‍ഡും ട്രോഫിയും, രണ്ടാം സ്ഥാനം ലഭിക്കുന്ന ടീമിന് ചിക്കൂസ് ടി.വി സ്‌പോണ്‍സര്‍ ചെയ്യുന്ന ക്യാഷ് അവാര്‍ഡും ട്രോഫിയും സമ്മാനിക്കും.

ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ ജൂണ്‍ 7ന് മുന്‍പായി തഴെ പറയുന്ന നമ്പറുകളില്‍ റജിസ്റ്റര്‍ ചെയ്യണമെന്ന് സംഘാടകര്‍അറിയിച്ചു.
0877778744
0879683694
0876317291
വാര്‍ത്ത : മജു പേയ്ക്കല്‍

Scroll To Top