Monday December 05, 2016
Latest Updates

കെ ബി സി ടൂര്‍ണ്ണമെന്റ്:മെയ്ജന്‍ പയ്യമ്പള്ളി-ബിനോയ് സഖ്യം വിജയികള്‍,ജോഷി പൗലോസ്‌-സുരേഷ് സഖ്യം റണ്ണര്‍ അപ്പ് 

കെ ബി സി ടൂര്‍ണ്ണമെന്റ്:മെയ്ജന്‍ പയ്യമ്പള്ളി-ബിനോയ് സഖ്യം വിജയികള്‍,ജോഷി പൗലോസ്‌-സുരേഷ് സഖ്യം റണ്ണര്‍ അപ്പ് 

ഫോട്ടോ:ജോഷി പൗലോസ്‌ -സുരേഷ് സഖ്യവും,മെയ്ജന്‍-ബിനോയ് സഖ്യവും സമ്മാനദാന ചടങ്ങില്‍

ഡബ്ലിന്‍: കേരള ബാഡ്മിന്റണ്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ഓള്‍ അയര്‍ലണ്ട് ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റിന് ആവേശോജ്വലമായ സമാപനം.ആദ്യന്തം വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ ക്ലയറില്‍ നിന്നുള്ള മെയ്ജന്‍ പയ്യമ്പള്ളി-ബിനോയ് പാപ്പച്ചന്‍ ടീം വിജയികളായി. ഡബ്ലിനില്‍ നിന്നുള്ള ജോഷി പൌലോസ്(ബ്ലാക്ക് റോക്ക്)-സുരേഷ് (ബ്ലാഞ്ചസ്‌ടൌണ്‍)ടീമാണ് റണ്ണര്‍ അപ്പായത്.

ഇന്നലെ ബാലിമൂണ്‍ പോപ്പന്ററി സ്‌പോര്‍ട്‌സ് സെന്ററില്‍ നടത്തപ്പെട്ട ഡബ്ലിന്‍ സിറ്റി കൗണ്‍സിലര്‍ നോയല്‍ റോക്ക് ഉദ്ഘാടനം ചെയതു.മത്സരങ്ങളില്‍ അയര്‍ലണ്ടിലെ പ്രമുഖരായ 20 ടീമുകള്‍ പങ്കെടുത്തു.

ഓള്‍ അയര്‍ലണ്ട് ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റിന് മുന്നോടിയായി കേരള ബാഡ്മിന്റണ്‍ ക്ലബ് നടത്തിയ ഇന്റ്റേണല്‍ ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റില്‍ ഗ്രൂപ്പ് എ വിഭാഗത്തില്‍ജോമോന്‍-ജോജോ ജോര്‍ജ് ടീം വിജയികളായി.സിജു ജോസ്-നധീഷ് എന്നിവരാണ് റണ്ണര്‍ അപ്പ്.klop

ഗ്രൂപ്പ് ബി വിഭാഗത്തില്‍ ഷിബു ജോണ്‍-ജോജോ പൂമറ്റം സഖ്യം ചാമ്പ്യന്മാരായി.ജോയി- ജോസ് സഖ്യം രണ്ടാം സ്ഥാനത്തെത്തി.

ചാമ്പ്യന്മാര്‍ക്ക് ഇന്‍ഗ്രീഡിയന്‍സ് ഏഷ്യന്‍ സ്റ്റോര്‍ സ്‌പോണ്‍സര്‍ ചെയ്ത ക്യാഷ് അവാര്‍ഡും ട്രോഫിയും രണ്ടാം സ്ഥാനം ലഭിച്ച ടീമിന് ചിക്കൂസ് ടി.വി സ്‌പോണ്‍സര്‍ ചെയ്ത ക്യാഷ് അവാര്‍ഡും ട്രോഫിയും സമ്മാനിച്ചു.
വാര്‍ത്ത:മജു പേയ്ക്കല്‍ 

Scroll To Top