Wednesday August 23, 2017
Latest Updates

ദൈവമേ! ഇത് അയര്‍ലണ്ട് തന്നെയോ ? ഇന്ത്യയെ കുറ്റം പറയാന്‍ ഇവരാര് ?

ദൈവമേ! ഇത് അയര്‍ലണ്ട് തന്നെയോ ? ഇന്ത്യയെ കുറ്റം പറയാന്‍ ഇവരാര് ?

പ്രാഥമിക കൃത്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ പോലും വൃത്തിയുള്ള സാഹചര്യങ്ങള്‍ ഇല്ലാതെ ഞങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് ദിവസവും ഓരോ സാംക്രമിക രോഗങ്ങള്‍ പിടിക്കുന്നു എന്ന് ആവലാതി പറയുന്ന അമ്മമാര്‍. അണുക്കളും രോഗങ്ങളും സമ്മാനിക്കുന്ന ദുര്‍ഗന്ധം വമിക്കുന്ന ശൗചാലയങ്ങളുമായി പൊറുതി മുട്ടുന്ന താത്ക്കാലിക താമസ സ്ഥലങ്ങള്‍. 
നിങ്ങള്‍ കല്‍ക്കട്ടയിലെ ഒരു ചേരിയില്‍ അല്ല അയര്‍ലണ്ടിന്റെ തലസ്ഥാന നഗരത്തിന് തൊട്ടടുത്താണ് നില്‍ക്കുന്നത്. ഡബ്ലിനിലെ കാപ്പാ റോഡിലുള്ള ട്രാവലര്‍ ഹാള്‍ട്ടിംഗ് സൈറ്റില്‍ താമസിക്കുന്നവരുടെ ജീവത സാഹചര്യം നേരില്‍ക്കണ്ട് അറിയാന്‍ ശനിയാഴ്ച വൈകുന്നേരം എത്തിയ പാറ്റ് കെന്നി ഇവിടുത്തെ അവസ്ഥ കണ്ട് ഞെട്ടിപ്പോയത്രേ. ഡബ്ലിന് ഏതാനും മൈലുകള്‍ വടക്ക് മാറി സ്ഥിതി ചെയ്യുന്ന ഫിംഗ്ലാസിലാണ് മൂന്നാം ലോകരാജ്യങ്ങളേക്കാള്‍ പരിതാപകരമായ അവസ്ഥയില്‍ ഇത്തരം ഒരു കൂട്ടം ജനങ്ങള്‍ താമസിക്കുന്നത്.po3 

1990 ല്‍ ഒരു താത്ക്കാലിക താമസ സൗകര്യം ഒരുക്കി ഇവിടെ പാര്‍പ്പിക്കപ്പെട്ട ട്രാവലിംഗ് കമ്മ്യൂണിറ്റിയില്‍പ്പെട്ട ജനങ്ങള്‍ ഇപ്പോഴും ഇവിടെ താമസിക്കുന്നു. ഇവര്‍ക്ക് താത്ക്കാലിക ടോയിലറ്റ് സൗകര്യങ്ങള്‍ എല്ലാ ആഴ്ചയും വൃത്തിയാക്കാന്‍ പോലും സംവിധാനമില്ല. ഒരാഴ്ച മാലിന്യം നീക്കം ചെയ്താല്‍ അടുത്ത രണ്ടാഴ്ചത്തേക്ക് ഇതിന് ഉത്തരവാദിത്വപ്പെട്ടവര്‍ അങ്ങോട്ട് തിരിഞ്ഞ് നോക്കുക പോലുമില്ല. download

ഇവരുടെ പാര്‍പ്പിട സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ മാന്ദ്യത്തിന് മുമ്പുള്ള സമയം മുതലേ ആരും ഒരു ശ്രമവും നടത്തിയിട്ടില്ല. മറ്റെവിടെയെങ്കിലും ഇവരെ താമസിപ്പിക്കുന്നതിന് പകരം ഇവിടെയുള്ള സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി നല്‍കുകയാണ് നല്ലതെന്നാണ് ഇവിടെയുള്ള പ്രൈമറി ഹെല്‍ത്ത്‌കെയര്‍ വര്‍ക്കര്‍ മേരി കൊളിന്‍സിന്റെ അഭിപ്രായം. എന്നാല്‍ ഇത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാന്‍ ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ തയ്യാറായില്ല. കഴിഞ്ഞ മാസം, പത്തുപേരുടെ ജീവന്‍ അപഹരിച്ച, കാരിക്കമൈന്‍സ് തീപിടുത്തത്തിന് ശേഷം ഹാള്‍ട്ടിംഗ് സൈറ്റുകളെക്കുറിച്ച് ഒരു ദേശീയ ഓഡിറ്റിന് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.

ഇന്നലത്തെ മാധ്യമങ്ങളില്‍ മറ്റൊരു തലക്കെട്ടും ഉണ്ടായിരുന്നു.പ്രശസ്തമായ ‘റോസ് ഓഫ് ട്രേലി സുന്ദരി’ പട്ടം നേടിയ എലീസാ ബ്രെണ്ണന്‍ ഇന്ത്യയില്‍ സന്നദ്ധ പ്രവര്‍ത്തനം നടത്താന്‍ പോയി ചേരികള്‍ കണ്ടു ഞെട്ടി പോയത്രേ!ഈ യൂറോപ്യന്‍ മാധ്യമങ്ങള്‍ ഇന്ത്യയെ കൊച്ചാക്കാന്‍ കിട്ടുന്ന അവസരം ഒരിക്കലും പാഴാക്കില്ല.പക്ഷെ ഇവരുടെ സ്വന്തം കണ്ണിലെ തടിക്കഷണം ഇവര്‍ എന്ന് എടുത്തു മാറ്റുമോ?rose t

Scroll To Top