Saturday December 03, 2016
Latest Updates

ആകാശവാണിക്കായി കാവ്യാ മാധവന്‍ ഗാനരചയിതാവാകുന്നു

ആകാശവാണിക്കായി കാവ്യാ മാധവന്‍ ഗാനരചയിതാവാകുന്നു
സിനിമയിലേക്കുള്ള മടങ്ങിവരവിനു പിന്നാലെ പാട്ടെഴുത്തിലും ഒരു കൈ നോക്കാന്‍ കാവ്യാ മാധവന്‍. ഖായിസ് മിലെന്‍ സംവിധാനം ചെയ്ത് കാവ്യ തന്നെ നായികയാവുന്ന ആകാശവാണി എന്ന ചിത്രത്തിനായാണ് കാവ്യയുടെ പാട്ടെഴുത്ത്.നേരത്തെ ഒരു ആല്‍ബം കാവ്യയുടേതായി പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഒരു ചലച്ചിത്രത്തിനായി നടി തൂലിക ചലിപ്പിക്കുന്നത്.
നടിയും കാവ്യയുടെ സുഹൃത്തുമായ സുജാ കാര്‍ത്തികയുടെ സഹോദരന്‍ ശങ്കുവാണ് പാട്ടിന് സംഗീതം നല്‍കിയത്. ശങ്കുവും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും നിര്‍ബന്ധിച്ചത് കൊണ്ടാണ് പാട്ടെഴുതാന്‍ തയാറായതെന്ന് കാവ്യ പറയുന്നു. തിരക്കഥ നേരത്തേ അറിയാമായിരുന്നതു കാരണം പാട്ടെഴുത്ത് എളുപ്പമായതായും കാവ്യ പറഞ്ഞു. നേരത്തെ, ശങ്കു തയാറാക്കിയ ഒരു ഗാനം കാവ്യ കേള്‍ക്കുകയും ഈ ഗാനം ചിത്രത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തതിന്റെ ഫലമായാണ് ശങ്കു ചിത്രത്തിന്റെ സംഗീത സംവിധായകനായത്.

ഒരു ടെലിവിഷന്‍ ചാനലിന്റെ ഉന്നത സ്ഥാനത്ത് ജോലി ചെയ്യുന്ന ആളായാണ് കാവ്യ ചിത്രത്തില്‍ വേഷമിടുന്നത്. വിജയ് ബാബുവാണ് കാവ്യയുടെ നായകന്‍. സഹോദരന്‍ രാഹുല്‍ നമ്പീശന്‍ സംഗീത സംവിധാനം നിര്‍വഹിച്ച മറ്റൊരു ഗാനം നടി രമ്യാ നമ്പീശന്‍ ചിത്രത്തില്‍ പാടുന്നുമുണ്ട്.

Scroll To Top