Monday December 05, 2016
Latest Updates

കാവ്യാ മാധവന്‍ നെറ്റിയില്‍ സിന്ദൂരം തൊട്ടതെന്തിന് ?വീണ്ടും വിവാഹിതയായോ ?

കാവ്യാ മാധവന്‍ നെറ്റിയില്‍ സിന്ദൂരം തൊട്ടതെന്തിന് ?വീണ്ടും വിവാഹിതയായോ ?

മലയാളത്തിന്റെ പ്രിയതാരം നടി കാവ്യാ മാധവന്‍ വീണ്ടും വിവാഹിതയായോ..? അങ്ങനെയൊരു സംശയം ചോദിക്കുന്നത് സോഷ്യല്‍മീഡിയകളാണ്. കാവ്യാ മാധവന്‍ പങ്കെടുത്ത ഒരു പൊതുപരിപാടിയുടെ ഫോട്ടോ ആണ് ഇങ്ങനെയൊരു ചോദ്യം ഉയരാന്‍ കാരണം. ദേശീയ ഗെയിംസിന്റെ ഭാഗമായി മെട്രോവാര്‍ത്ത പത്രവും ചുങ്കത്ത് ജ്വല്ലറിയും ചേര്‍ന്ന് കൊച്ചിയില്‍ നടത്തുന്ന റോഡ് ഷോയില്‍ പങ്കെടുക്കാനെത്തിയതാണ് നടി. പരിപാടിയില്‍ പങ്കെടുത്തതിന്റെ ഫോട്ടോ ഇന്ന് മെട്രോ വാര്‍ത്ത പത്രത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഈ ഫോട്ടോയില്‍ കാവ്യാ മാധവന്‍ നെറ്റിയില്‍ സിന്ദൂരം തൊട്ടതാണ് സോഷ്യല്‍ മീഡിയയില്‍ സംസാര വിഷയമായിരിക്കുന്നത്. കാവ്യ വീണ്ടും വിവാഹം കഴിച്ചോ എന്നാണ് പ്രധാന ചോദ്യംmetro

സോഷ്യല്‍ മീഡയയില്‍ ചര്‍ച്ചകള്‍ സജീവമാകാന്‍ പ്രത്യേകിച്ച് കാരണമൊന്നും വേണ്ടല്ലോ..? വിവാഹ ബന്ധം വേര്‍പിരിഞ്ഞതുമുതല്‍ നിരവധി വാര്‍ത്തകള്‍ കാവ്യയുടെ വിവാഹവുമായി ബന്ധപ്പെട്ട് വരുന്നുണ്ട്. പലരെയും ചേര്‍ത്ത് കാവ്യയുടെ പേര് ഉയര്‍ന്നുകേട്ടു. എന്നാല്‍ ഇതിനെല്ലാം കാവ്യ വ്യക്തമായ മറുപടി നല്‍കുകയും ചെയ്തു. കുറച്ചുകാലം സിനിമയില്‍നിന്ന് വിട്ടുനിന്ന കാവ്യാ മാധവന്‍ ഷീ ടാക്‌സി എന്ന സിനിമയിലൂടെ വീണ്ടും വെള്ളിത്തിരയില്‍ സജീവമാകാനുള്ള ഒരുക്കത്തിലാണ്. എന്തായാലും പുതിയ ചോദ്യത്തിനും കാവ്യ മറുപടി പറയുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍… സിനിമാ ഷൂട്ടിങ്ങിനിടെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയതുകൊണ്ടാവും സിന്ദൂരം തൊട്ടതെന്നും മറുപടികള്‍ വരുന്നുണ്ട്. തമാശയ്ക്കാണെങ്കിലും വീണ്ടും കാവ്യയുടെ വിവാഹ വാര്‍ത്തകള്‍ക്ക് ചൂടുപിടിച്ചിരിക്കുന്നു.

ബാലതാരമായി മലയാള സിനിമയിലെത്തിയ താരമാണ് കാവ്യ മാധവന്‍. വ്യത്യസ്ഥങ്ങളായ വേഷങ്ങളിലൂടെ മികച്ച രീതിയിലുള്ള അഭിനയം കാഴ്ചവെക്കാന്‍ കാവ്യക്ക് സാധിച്ചു. എന്നാല്‍ വിവാഹ ജീവിതം പരാജയമായിരുന്നു.വിവാഹത്തോടെ സിനിമയില്‍ നിന്നും വിട്ടു നിന്ന കാവ്യ വിവാഹ മോചന ശേഷം വീണ്ടും അഭിനയത്തിലേക്ക് തിരിച്ചു വരികയായിരുന്നു. ‘ഒരു മലബാറുകാരനെ കാരനെ വിവാഹം കഴിച്ച് സുഖമായി ജീവിക്കണം എന്നതായിരുന്നു എന്റെ കൗമാരക്കാലത്തെ ആഗ്രഹം. എന്നാല്‍ അതൊക്കെ കൗമാര കാലത്തെ വെറും സപ്നങ്ങള്‍ പോലെ ആയിയെന്ന് ഈയിടെ നടന്ന ഒരു അഭിമുഖത്തില്‍ കാവ്യ പറയുകയുണ്ടായി.

എന്നാല്‍ തനിക്ക് നഷ്ടമായത് തന്റെ സഹോദരന്‍ മിഥുന് ലഭിച്ചു.മിഥുന് വിവാഹാലോചനകള്‍ നടത്തുമ്പോള്‍ മലബാറില്‍ നിന്നുള്ള വധു മതിയെന്ന് കാവ്യ മാധവന്‍ പറഞ്ഞിരുന്നു.അതുപോലെ തന്നെ സംഭവിക്കുകയും ചെയ്തു. മിഥുന്‍ വിവാഹം കഴിച്ചത് തലശ്ശേരിക്കാരിയായ റിയയെയാണ്.ഇപ്പോള്‍ വായനയ്ക്കും, എഴുത്തിനും, ഡാന്‍സിനുമൊക്കെയാണ് കാവ്യ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. 2009ലായിരുന്നു കുവൈറ്റ് നാഷണല്‍ ബാങ്കില്‍, ഉപദേഷ്ട്ടാവായ നിശാല്‍ ചന്ദ്രയെ കാവ്യ വിവാഹം കഴിച്ചത്. പിന്നീട് 2011 ഇല്‍ ബന്ധം വേര്‍പെടുത്തുകയും ചെയ്തു.ഇപ്പോള്‍ സജി സുരേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഷീ ടാക്‌സിയില്‍ അഭിനയിച്ചു കൊണ്ടിരിക്കയാണ് കാവ്യ.ഷീ ടാക്‌സിയുടെ സൈറ്റിലേയ്ക്ക് പോകാനുള്ള ഒരുക്കത്തിലാണ് കാവ്യ പൊതു പരിപാടിയ്ക്ക് നെറ്റിയില്‍ സിന്ദൂരം അണിഞ്ഞു വന്നതത്രെ 

Scroll To Top