Tuesday January 16, 2018
Latest Updates

തെരഞ്ഞെടുപ്പ് പ്രചരണത്തിന് കാവ്യാ മാധവനും

തെരഞ്ഞെടുപ്പ് പ്രചരണത്തിന് കാവ്യാ മാധവനും

കാസര്‍ഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി നടി കാവ്യാ മാധവനും. അതു പക്ഷേ പ്രത്യേകമായി ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്ക് വോട്ടഭ്യര്‍ത്ഥിക്കാനല്ലായിരുന്നു.ജില്ലാ ഭരണകൂടം സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് ക്യാംപെയിനുമായി ബന്ധപ്പെട്ടായിരുന്നു താരമെത്തിയത്.

തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാതെ വിട്ടുനില്‍ക്കുന്നവരെ ആകര്‍ഷിക്കാനായിരുന്നു ക്യാംപെയിന്‍. വോട്ടു ചെയ്യുക എന്നത് പൗരന്മാരുടെ കടമയാണെന്നു പറഞ്ഞ കാവ്യ, മെയ് 16നു നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്ലാവരും തങ്ങളുടെ സമ്മതിദാനാവകാശം നിര്‍വ്വഹിക്കണമെന്നും അഭ്യര്‍ത്ഥിച്ചു.

കാസര്‍ഗോഡ് ജില്ലയില്‍ വോട്ടെടുപ്പില്‍ നിന്നും പലരും വിട്ടു നില്‍ക്കുന്നത് പതിവാണ്. കഴിഞ്ഞ നിയമസഭാ ഇലക്ഷനില്‍ രണ്ട് ലക്ഷം പേരാണ് ഇവിടെ വോട്ട് ചെയ്യാതിരുന്നത്.

Scroll To Top