Wednesday July 26, 2017
Latest Updates

മറക്കാന്‍ കഴിയാത്ത പാട്ട്

മറക്കാന്‍ കഴിയാത്ത പാട്ട്

ന്നിലെ കവിത മരിച്ചതെന്നാണ്
എന്നിലെ പ്രണയത്തെ ഹനിച്ചതാരാണ്
ചിന്തകളിലെ വിപ്ലവം ഉറഞ്ഞതെന്നാണ്
വാക്കിലെ കാരിരുമ്പിനെ ഉലച്ചതാരാണ്
നിന്നിലെ കടമയെ തെളിച്ചതാരാണ്
നിന്നിലെ സ്മൃതിയെ എടുത്തതാരാണ്

ഓരോ മഴയിലും കാത്തു ഞാന്‍ നിന്നെ ..
എന്നിലും വിരഹം തിമിര്‍ത്തു പെയ്തു
കാലങ്ങളേറെയേ നിന്നെ തിരഞ്ഞു ഞാന്‍
മോഹങ്ങളൊക്കെ കൊഴിഞ്ഞു പോയി
ഏതോ നിശ തന്‍ ഇരുട്ടില്‍ മറഞ്ഞു നീ
നിന്നിലെ എന്നെയും നീ മറന്നു ..
വിസ്മൃതിതന്റെയീ ആഴങ്ങളില്‍ ഞാനും
നിന്നെ ഒളിക്കാന്‍ വൃഥാ ശ്രമിപ്പൂ ..
പിന്നെയും , പിന്നെയും എന്നിലെ നീ മാത്രം
എന്നെ പിരിയാതെ ബാക്കിയായി ..

-രേവതി റോസ് കോമണ്‍

Scroll To Top