Wednesday December 07, 2016
Latest Updates

കതിരൂര്‍ മനോജ് കൊലക്കേസ്:പി ജയരാജന്റെ ജാമ്യാപേക്ഷ തള്ളി 

കതിരൂര്‍ മനോജ് കൊലക്കേസ്:പി ജയരാജന്റെ ജാമ്യാപേക്ഷ തള്ളി 

കണ്ണൂര്‍: ആര്‍എസ്എസ് കണ്ണൂര്‍ ജില്ല ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ആയിരുന്ന കതിരൂര്‍ മനോജിനെ കൊലപ്പെടുത്തിയ സംഭവത്തിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തലശ്ശേരി സെഷന്‍സ് കോടതി തള്ളി. യുഎപിഎ ചുമത്തിയതുകൊണ്ടാണ് ജാമ്യാപേക്ഷ തള്ളുന്നതെന്ന് കോടതി വ്യക്തമാക്കി.

കതിരൂര്‍ മനോജ് വധത്തിന്റെ ഗൂഢാലോചനയുമായി പി.ജയരാജന്.യു.എ.പി.എ ചുമത്തപ്പെട്ട കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കാനാവില്ലെന്ന് കഴിഞ്ഞ ദിവസം സി.ബി.ഐ പി. ജയരാജന്റെ ജാമ്യാപേക്ഷ പരിഗണിക്കവേ കോടതിയില്‍ വാദിച്ചിരുന്നു. ഈ വാദം കേസില്‍ ജൂലൈ ഒമ്പതിന് പ്രതിചേര്‍ക്കപ്പെട്ട സി.പി.എം പയ്യന്നൂര്‍ ഏരിയാ സെക്രട്ടറി ടി.ഐ. മധുസൂദനന്റെ വാദത്തിനിടയിലും സി.ബി.ഐ ആവര്‍ത്തിച്ചിരുന്നു. മധുസൂദനനെ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിചേര്‍ത്തതെന്നാണ് സി.ബി.ഐ വാദം.

നിരവധി ശാരീരിക അവശതകള്‍ അനുഭവിക്കുന്ന തന്നെ കേസില്‍ പ്രതിചേര്‍ത്ത് അറസ്റ്റ് ചെയ്ത് പീഡിപ്പിക്കാനിടയുണ്ടെന്ന് കാണിച്ചാണ് ജയരാജന്‍ ജൂലൈ 10ന് ഹരജി സമര്‍പ്പിച്ചത്. ടി.ഐ. മധുസൂദനന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ജൂലൈ 27നാണ് വിധി. വ്യാഴാഴ്ച ജില്ലാ സെഷന്‍സ് ജഡ്ജി ആര്‍. നാരായണ പിഷാരടി മുമ്പാകെ ഒരു മണിക്കൂറോളം നീണ്ട വാദത്തിനൊടുവിലാണ് 27ലേക്ക് വിധിപറയാന്‍ മാറ്റിവെച്ചത്.

Scroll To Top