Sunday December 04, 2016
Latest Updates

ഡബ്ലിനിലെ ഇന്ത്യന്‍ എംബസിയിലേക്ക് പാക്കിസ്ഥാനികള്‍ മാര്‍ച്ച് നടത്താനൊരുങ്ങുന്നു,കശ്മീരിനെ ചൊല്ലി അയര്‍ലണ്ടിലും കള്ള പ്രചാരണം

ഡബ്ലിനിലെ ഇന്ത്യന്‍ എംബസിയിലേക്ക് പാക്കിസ്ഥാനികള്‍ മാര്‍ച്ച് നടത്താനൊരുങ്ങുന്നു,കശ്മീരിനെ ചൊല്ലി അയര്‍ലണ്ടിലും കള്ള പ്രചാരണം

ഡബ്ലിന്‍ :അയര്‍ലണ്ടില്‍ ഇന്ത്യാ വിരുദ്ധ റാലി നടത്താനൊരുങ്ങി പാക്കിസ്ഥാനികള്‍.ഇന്ത്യ കാശ്മീര്‍ ജനതയെ പീഡിപ്പിക്കുന്നു എന്ന വിചിത്രമായ ആരോപണവുമായാണ് പാക്കികള്‍ ഒക്‌റ്റോബര്‍ 14 വെള്ളിയാഴ്ച ലീസന്‍ പാര്‍ക്കിലെ ഇന്ത്യന്‍ എംബസിയിലേയ്ക്ക് മാര്‍ച്ച് നടത്തുന്നത്.ഡബ്ലിന്‍ കാശ്മീര്‍ റാലി എന്ന് പേരിട്ടിരിക്കുന്ന ഈ പരിപാടിയ്ക്ക് ആംനസ്റ്റി ഇന്റര്‍നാഷണലിന്റെയും,അയര്‍ലണ്ടിലെ രാഷ്ട്രീയ പ്രസ്ഥാനമായ പീപ്പിള്‍ ബിഫോര്‍ പ്രൊഫൈറ്റിന്റെയും പിന്തുണയുണ്ടെന്നാണ് പാക്കികളുടെ അവകാശവാദം.

ഐറിഷ് പാക്കിസ്ഥാനി ഫൗണ്ടേഷനാണ് ഇന്ത്യന്‍ എംബസിയിലേക്കുള്ള ഈ മാര്‍ച്ചിന്റെ സംഘാടകര്‍.മുസ്‌ളീം സമുദായത്തിന്റെ പിന്തുണ നേടുകയെന്ന ഉദ്ദേശത്തോടെയാണ് വെള്ളിയാഴ്ച 3 മണിയ്ക്ക് റാലി നടത്താന്‍ നിശ്ചയിച്ചിരിക്കുന്നതെന്ന് വ്യക്തം.അയര്‍ലണ്ടിലെ പാക്കിസ്ഥാനികളെ ഒന്നടങ്കം റാലിയ്ക്ക് ഇറക്കാനുള്ള കൊണ്ട് പിടിച്ച ശ്രമം നടക്കുന്നുണ്ട്.അനധികൃത പാക്ക് കുടിയേറ്റക്കാര്‍ കൂടുതലായി താമസിക്കുന്ന ലീംറിക്ക്,വാട്ടര്‍ഫോര്‍ഡ് എന്നിവിടങ്ങളില്‍ നിന്നും ഡബ്ലിനിലേക്ക് വാഹനങ്ങള്‍ വരെ ഏര്‍പ്പാട് ചെയ്യുന്നുണ്ട് എന്നാണ് പറയപ്പെടുന്നത്.

കാശ്മീര്‍ പ്രശ്നത്തിന്റെ പേരില്‍ കുട്ടികള്‍ അടക്കം 90,000 പേര്‍ കഴിഞ്ഞ ഏതാനം വര്‍ഷങ്ങള്‍ക്കുള്ളില്‍ മരണപ്പെട്ടെന്നും അതിനു പിന്നില്‍ ഇന്ത്യയാണെന്നും പാക്കികള്‍ ആരോപിക്കുന്നു.ആകെ 14 ലക്ഷം പേരുള്ള ഇന്ത്യന്‍ ആര്‍മിയിലെ 7 ലക്ഷം പേരും കാശ്മീരിലാണ് നിയോഗിക്കപ്പെട്ടിരിക്കുന്നതു എന്നാണ് സമരപ്രചാരണത്തിനുള്ള പോസ്റ്ററില്‍ ഇവര്‍ ആരോപിക്കുന്നത് !

ഇത്തരത്തില്‍ വ്യാജ പ്രചാരണം നടത്തി അയര്‍ലണ്ട് അടക്കമുള്ള ലോകരാഷ്ട്രങ്ങളില്‍ റാലി നടത്തി സഹാനുഭൂതി പിടിച്ചു പറ്റാനാണ് പാക്കികളുടെ ശ്രമം.ഫേസ്ബുക്കിലൂടെയും മറ്റു സോഷ്യല്‍ മീഡിയാകളിലൂടെയും ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ പാക്കിസ്ഥാനെ ഭീകരരാഷ്ട്രമെന്ന് പ്രഖ്യാപിക്കണം എന്നാവശ്യപ്പെടുമ്പോള്‍ യൂറോപ്യന്‍ യൂണിയനാവട്ടെ ബലൂചിസ്ഥാനിലെ പാക്ക് കൈയ്യേറ്റങ്ങളുടെയും മനുഷ്യാവകാശ ധ്വംസനങ്ങളെയും പേരില്‍ പാക്കിസ്ഥാനുമായുള്ള ഇടപാടുകള്‍ മുഴുവന്‍ നിര്‍ത്തുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇതിനിടയിലാണ് അയര്‍ലണ്ടിലും പാക്കിസ്ഥാന്റെ ഇന്ത്യാ വിരുദ്ധ സമരത്തിന്റെ പ്രചാരണം അപഹാസ്യമാം വിധം മുന്നേറുന്നത്.ലൂക്കനില്‍ നിന്നുള്ള കൗണ്‍സിലര്‍ റൂത്ത് നോളനും, ദേവ് മോറും അടക്കമുള്ള പീപ്പിള്‍ ബീഫോര്‍ പ്രോഫിറ്റ് നേതാക്കളെ പാക്കികള്‍ തങ്ങളുടെ പക്ഷത്തേയ്ക്ക് വളച്ചെടുത്തിട്ടുണ്ട്.

ആംനസ്റ്റി പോലൊരു അന്താരാഷ്ട്ര സംഘടനയും,പീപ്പിള്‍ ബീഫോര്‍ പ്രോഫിറ്റ് എന്ന രാഷ്ട്രീയ കക്ഷിയും സത്യമറിഞ്ഞു നിലപാടുകള്‍ മാറ്റണമെന്ന് ഇന്ത്യയ്ക്കാരായ നിരവധി പേര്‍ സോഷ്യല്‍ മീഡിയാകളിലൂടെ ആവശ്യപ്പെട്ടു കഴിഞ്ഞു.

ഇന്ത്യന്‍ എംബസിയുടെ പരിധിയ്ക്കുള്ളിലേയ്ക്ക് പാക്കിസ്ഥാന്‍കാരെ പ്രവേശിപ്പിക്കരുത് എന്ന നിലപാടും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്.പ്രതിഷേധിക്കാന്‍ ഇന്ത്യന്‍ എംബസി തിരഞ്ഞെടുത്തത് ശത്രുതാമനോഭാവത്തോടെയും വര്‍ഗീയതയുടെ അടിസ്ഥാനത്തിലുമാണെന്നും  ഇവരുടെ ഇന്ത്യാ വിരുദ്ധ പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നുമാണ് അയര്‍ലണ്ടിലെ ഇന്ത്യയ്ക്കാരുടെ ആവശ്യം

Scroll To Top