Wednesday December 07, 2016
Latest Updates

കസബ ടീസര്‍ സൂപ്പര്‍ഹിറ്റ്

കസബ ടീസര്‍ സൂപ്പര്‍ഹിറ്റ്

നിതിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടിച്ചിത്രം ‘കസബ’യുടെ ആദ്യ ടീസറിന് വന്‍വരവേല്‍പ്പ്. യൂട്യൂബില്‍ ശനിയാഴ്ച റിലീസ് ചെയ്ത ടീസര്‍ കുറഞ്ഞ സമയത്തിനുള്ളില്‍ അഞ്ച് ലക്ഷം വ്യൂസ് എന്ന റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ്. 29 സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസറില്‍ മാസ്സും കോമഡിയും ഒരുപോലെ വഴങ്ങുന്ന മമ്മൂട്ടിയെയാണ് കാണാന്‍ കഴിയുക. ഏറെക്കാലത്തിന് ശേഷം മമ്മൂട്ടി പോലീസ് വേഷത്തിലെത്തുന്ന എന്നതും കസബയുടെ പ്രത്യേകതയാണ്.

രണ്‍ജി പണിക്കരുടെ മകനായ നിതിന്‍ രണ്‍ജി പണിക്കറുടെ ആദ്യ സംവിധാനസംരംഭമാണ് കസബ. ചിത്രത്തില്‍ രാജന്‍ സക്കറിയ എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. തമിഴ് നടന്‍ ശരത്കുമാറിന്റെ മകളായ വരലക്ഷ്മി ശരത്കുമാറാണ് നായിക. സിദ്ദിഖ്, ജഗദീഷ്, സമ്പത്ത്, നേഹ സക്‌സേന തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ചിത്രം റംസാന്‍ പ്രമാണിച്ച് ജൂലൈ 7ന് റിലീസ് ചെയ്യും. ടീസര്‍ കാണാം:

Scroll To Top