Sunday December 04, 2016
Latest Updates

കേരള ഹൗസ് കാര്‍ണിവല്‍ ലൂക്കനില്‍ ,മഹോത്സവത്തിനൊരുങ്ങി ഡബ്ലിന്‍ മലയാളികള്‍

കേരള ഹൗസ് കാര്‍ണിവല്‍  ലൂക്കനില്‍ ,മഹോത്സവത്തിനൊരുങ്ങി ഡബ്ലിന്‍ മലയാളികള്‍

ഡബ്ലിന്‍:അയര്‍ലണ്ടിലെ മലയാളികള്‍ക്ക് ഒരുമയുടെ സംഘഗീതമൊരുക്കി കേരളാ ഹൗസ് ഒരുക്കുന്ന കാര്‍ണിവല്‍ ഇന്ന് .ഇന്ന് (വെള്ളിയാഴ്ച്ച)രാവിലെ 9 മണി മുതല്‍ ഒരു ദിവസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന വൈവിധ്യ പൂര്‍ണ്ണമായ പരിപാടികളാണ് ലൂക്കന്‍ വില്ലേജിലെ യൂത്ത് സെന്ററില്‍ സംഘടിപ്പിക്കുന്നത്.

ഡബ്ലിനിലെ മലയാളികളുടെ ഏറ്റവും വലിയ സംഗമമാണ് കേരളാ ഹൗസ് കാര്‍ണിവല്‍ വേദി.ഉല്‍ത്സവച്ഛായ തുളുമ്പുന്ന അരങ്ങുകള്‍ ഇവിടെ ഒരുക്കപ്പെടുന്നുണ്ട്.ഏതു പ്രായത്തില്‍ പെട്ടവര്‍ക്കുമുള്ള വിവിധങ്ങളായ പ്രോഗ്രാമുകള്‍ തയാറായിട്ടുണ്ട്. 

പെറ്റ് ഷോ, ബിനു കെ പി യുടെ ചിത്ര പ്രദര്‍ശനം,മയിലാഞ്ചിയും ഫേസ് പെയിന്റിംഗും, ആര്‍ട്‌സ് കോര്‍ണര്‍,സൗഹൃദ ചെസ്സ് മല്‍സരം,പാചക മല്‍സരം,പെനല്‍റ്റി ഷൂട്ട് മത്സരം, വടംവലി മത്സരം,ക്രിക്കറ്റ് ഫൈനല്‍ മത്സരം,ചാമ്പ്യന്‍ ബൗളര്‍,വനിതാ സംഘടനയായ സഖി ഒരുക്കുന്ന ‘നാടന്‍ ചായക്കട, ബൗന്‍സിംഗ് കാസില്‍,എന്നിവയയടക്കം ദിവസം മുഴുവന്‍ നീണ്ടു നില്ക്കുന്ന പരിപാടികള്‍ ലൂക്കന്‍ വില്ലേജിനെ വര്‍ണ്ണാഭമാക്കും 

Scroll To Top