Tuesday May 22, 2018
Latest Updates

കര്‍ണാടക: നാളെ വിശ്വാസ വോട്ടെടുപ്പ്:15 കോണ്‍ഗ്രസ് എംഎല്‍എ മാര്‍ ബിജെപിയെ പിന്തുണച്ചേയ്ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

കര്‍ണാടക: നാളെ വിശ്വാസ വോട്ടെടുപ്പ്:15 കോണ്‍ഗ്രസ് എംഎല്‍എ മാര്‍ ബിജെപിയെ പിന്തുണച്ചേയ്ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

ന്യൂ ഡല്‍ഹി:കര്‍ണാടക നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ബിജെപിയ്ക്ക് സുപ്രീം അവസരം നല്‍കി .ഭൂരിപക്ഷം തെളിയിക്കാന്‍ നാളെ(ശനിയാഴ്ച) 4 മണിയ്ക്ക് അവസരം നല്‍കണമെന്ന് കര്‍ണാടക ഡിജിപിക്കും,ചീഫ് സെക്രട്ടറിയ്ക്കും നിര്‍ദേശം നല്‍കി.
ഇന്ന് രാവിലെ മുതല്‍ ഇത് സംബന്ധിച്ച കേസില്‍ സുപ്രീം കോടതി വാദം കേട്ടുകൊണ്ടിരിക്കുകയായിരുന്നു.

കോണ്‍ഗ്രസ്-ജനതാദള്‍ സഖ്യത്തിന്റെ ഹര്‍ജിയിന്‍ മേല്‍ അന്തിമവിധി പറഞ്ഞ കോടതി രഹസ്യവോട്ടു വേണമെന്ന ബിജെപിയുടെ ആവശ്യവും തള്ളിക്കളഞ്ഞു.തിങ്കളാഴ്ചത്തേയ്ക്ക് വോട്ടെടുപ്പ് മാറ്റണമെന്ന ബിജെപിയുടെ ആവശ്യവും കോടതി തള്ളി.

ഇതിനിടെ പതിനഞ്ചോളം കോണ്‍ഗ്രസ് എംഎല്‍ എ മാര്‍ വിശ്വാസവോട്ടില്‍ ബി ജെ പിയെ പിന്തുണച്ചേക്കുമെന്ന വാര്‍ത്തകളുണ്ട്.കര്‍ണാടക നിയമസഭയില്‍ കോണ്‍ഗ്രസ് അംഗങ്ങളായ 15 പേരുടെ പിന്തുണ ലഭിച്ചതോടെ എത്രയും പെട്ടെന്ന് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ബി.ജെ.പി ആവശ്യപ്പെടുമെന്നാണ് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നത്. എന്നാല്‍ ഇക്കാര്യം ആരും സ്ഥിരീകരിച്ചിട്ടില്ല.

ഗവര്‍ണ്ണര്‍ക്ക് കോണ്‍ഗ്രസ്-ബിജെപി സഖ്യത്തിന്റെ പേരില്‍ കുമാരസ്വാമി നല്‍കിയ കത്തില്‍ മുഴുവന്‍ കോണ്‍ഗ്രസ് എംഎല്‍എ മാരും ഒപ്പിട്ടില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്.

സഭയില്‍ വിശ്വാസവോട്ട് നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പിയുടെ ആര്‍.അശോക് ഇതിനോടകം തന്നെ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ബി.ജെ.പി അനുകൂല തീരുമാനമെടുക്കുമെന്ന ആശങ്ക ശക്തിപ്പെട്ടതോടെയാണ് കോണ്‍ഗ്രസ് – ജെ.ഡി.എസ് എം.എല്‍.എമാരെ ഹൈദരാബാദിലേക്ക് മാറ്റിയത്.

ആര്‍ക്കും കേവല ഭൂരിപക്ഷമില്ലാതെ വരികയും കോണ്‍ഗ്രസ് – ജെ.ഡി.എസ് സഖ്യമുണ്ടാക്കുകയും ചെയ്തതോടെ മാന്ത്രിക സംഖ്യയായ 112ലെത്താന്‍ ബി.ജെ.പി നീക്കങ്ങള്‍ ആരംഭിച്ചിരുന്നു. നിലവില്‍ 104 അംഗങ്ങളുടെ പിന്തുണയുള്ള ബി.ജെ.പിക്ക് ഇനി എട്ട് അംഗങ്ങള്‍ കൂടി വേണം. കോണ്‍ഗ്രസ് – ജെ.ഡി.എസ് ചേരിയില്‍ നിന്നും തങ്ങള്‍ക്ക് അനുകൂലമായി നില്‍ക്കുന്നവരെ പുറത്ത് ചാടിക്കാനായിരുന്നു ആദ്യ നീക്കം. പത്തോളം എം.എല്‍.എമാരുമായി ഇത് സംബന്ധിച്ച ചര്‍ച്ചകളും ബി.ജെ.പി നടത്തിയിരുന്നു. എന്നാല്‍ എം.എല്‍.എമാരെ റിസോര്‍ട്ടിലേക്ക് മാറ്റുകയും മൊബൈല്‍ ഫോണ്‍ അടക്കമുള്ള വാര്‍ത്താ വിനിമയ ബന്ധങ്ങള്‍ വിഛേദിക്കുകയും ചെയ്തതോടെ ഈ നീക്കം പാളി.

ഇതിനിടയില്‍ കോണ്‍ഗ്രസ് ചേരിയിലുണ്ടായിരുന്ന മൂന്ന് എം.എല്‍.എമാര്‍ മറുകണ്ടം ചാടി. ആനന്ദ് സിംഗ്, പ്രതാപാ ഗൗഡ പാട്ടീല്‍, നാഗേന്ദ്ര റാവു എന്നിവരാണ് ബി.ജെ.പി പാളയത്തിലേക്ക് പോയെന്ന് കരുതുന്നത്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ ഭൂരിപക്ഷമുണ്ടെന്നും ഭൂരിപക്ഷം തെളിയിക്കാന്‍ ആകുമെന്നും ഗവര്‍ണര്‍ക്ക് നല്‍കിയ കത്തില്‍ യെദിയൂരപ്പയും ആവകാശപ്പെടുന്നുണ്ട്. ഇക്കാര്യങ്ങള്‍ കോണ്‍ഗ്രസ് അംഗങ്ങളെ മറുകണ്ടം ചാടിച്ചതിന് സൂചനയാണെന്നാണ് വിലയിരുത്തല്‍.

Scroll To Top