Friday November 24, 2017
Latest Updates

പൃഥ്വിരാജിന്റെ കര്‍ണ്ണന്‍ അഞ്ചു ഭാഷകളില്‍; 4000 സ്‌ക്രീനുകളില്‍ റിലീസ്

പൃഥ്വിരാജിന്റെ കര്‍ണ്ണന്‍ അഞ്ചു ഭാഷകളില്‍; 4000 സ്‌ക്രീനുകളില്‍ റിലീസ്

പ്രൃഥ്വിരാജിനെ നായകനാക്കി ആര്‍എസ് വിമല്‍ സംവിധാനം ചെയ്യുന്ന ബിഗ്ബജറ്റ് ചിത്രം ‘കര്‍ണ്ണന്‍’ അഞ്ചു ഭാഷകളില്‍ പുറത്തിറക്കും. 100 കോടിയോളം മുതല്‍മുടക്കില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ പ്രീപ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്നു വരികയാണ്. ലോകമെമ്പാടുമായി 4000ഓളം സ്‌ക്രീനുകളില്‍ ചിത്രം റിലീസ് ചെയ്യും.

ബാഹുബലിയെ കടത്തിവെട്ടുന്ന രംഗങ്ങളാണ് ചിത്രത്തിലുണ്ടാകുക എന്നാണ് അണിയറക്കാര്‍ പറയുന്നത്. ഹോളിവുഡ് ചിത്രങ്ങളോടാകും കര്‍ണ്ണന്‍ കിടപിടിക്കുക. ഇന്ത്യയിലെ വിവിധ ഭാഷകളിലെ താരങ്ങള്‍ ഒന്നിക്കുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലിഷ് ഭാഷകളില്‍ പുറത്തിറക്കും.

ബാഹുബലിയുടെ ക്യാമറാമാനായ സെന്തില്‍കുമാറാണ് കര്‍ണ്ണന്റെയും ക്യാമറ. ഗോപി സുന്ദറാണ് സംഗീതം.

Scroll To Top