Saturday December 10, 2016
Latest Updates

കരിപ്പൂര്‍:അബദ്ധത്തില്‍ വെടിയേറ്റതാണെന്ന് പുതിയ ഭാഷ്യം, 8 പേരെ അറസ്റ്റ് ചെയ്തത് മന:പൂര്‍വമല്ലാത്ത നരഹത്യയുടെ പേരില്‍

കരിപ്പൂര്‍:അബദ്ധത്തില്‍ വെടിയേറ്റതാണെന്ന് പുതിയ ഭാഷ്യം, 8 പേരെ അറസ്റ്റ് ചെയ്തത് മന:പൂര്‍വമല്ലാത്ത നരഹത്യയുടെ പേരില്‍

കോഴിക്കോട്:കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഉണ്ടായ അക്രമസംഭവങ്ങളില്‍ ഉത്തരവാദിത്വം ആരോപിച്ച് സണ്ണി തോമസ്,അജികുമാര്‍ എന്നിവരൊഴികെ 8 ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരുടെ അറസ്റ്റ് രേഖപ്പെടുത്തി.മന:പൂര്‍വമല്ലാത്ത നരഹത്യയുടെ പേരിലാണ് ഇവരുടെ പേരില്‍ കേസെടുത്തിരിക്കുന്നത്.

ഇതിനിടെ ഫയര്‍ഫോഴ്‌സും സി ഐ എസ് എഫും പരസ്പര കുറ്റാരോപണം തുടരുകയാണ്. കരിപ്പൂര്‍ വിമാനത്താവളത്തിലെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്കെതിരെ സി ഐ എസ് എഫും സി ഐ എസ് എഫിനെതിരെ ഫയര്‍ഫോഴ്‌സുമാണ് ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരുടെ അനാവശ്യ ഇടപാടുകളാണ് സംഭവത്തിലേയ്ക്ക് നയിച്ചതെന്നു പൊതുവെ അഭിപ്രായമുണ്ടെങ്കിലും സി.ഐ.എസ്.എഫും എയര്‍പോര്‍ട്ട് അതോറിറ്റി ജീവനക്കാരും ഒരുപോടെ ഉത്തരവാദികളാണെന്നും ചൂണ്ടിക്കാട്ടി സംഘര്‍ഷത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് എ.ഡി.ജി.പി ശങ്കര്‍ റെഡ്ഡി ഡി.ഡി.പി ക്ക് സര്‍പ്പിച്ചു. സി.സി ടി.വി ദൃശ്യങ്ങള്‍ മതിയായ തെളിവാണെന്നാണ് റിപ്പോര്‍ട്ട്.

കൂട്ടത്തോടെ ആക്രമിച്ചത് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരാണെന്ന് സി ഐ എസ് എഫ് ആരോപിച്ചു.തന്റെ പിസ്റ്റള്‍ വലിച്ചൂരി വെടിവെച്ചത് ഫയര്‍ഫോഴ്‌സ് ജീവനക്കാരനെന്ന് സി ഐ എസ് എഫ് ജവാന്റെ മൊഴി.പരുക്കേറ്റ സി ഐ എസ് എഫ് ജവാന്‍ സീതാറാം ചൌധരിയാണ് മൊഴി നല്കിയിരിക്കുന്നത്.സംഘര്‍ഷത്തിനിടെ പരുക്കേറ്റ ഇദ്ദേഹം ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.അതേ സമയം സീതാറാം ചൌധരിയുടെ പിസ്റ്റളില്‍ നിന്നാണ് വെടിയേറ്റതെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ ഉണ്ടെന്നാണു സൂചനകള്‍.സീതാറാം ചൌധരിയുടെ കൈയില്‍ മുറിവുണ്ടാക്കിയ അതേ വെടിയുണ്ട മരിച്ച ജവാന്റെ കണ്ണിന് താഴെ കൊള്ളുകയായിരുന്നു എന്നാണു കണ്ടെത്തിയിട്ടുണ്ടത്രേ.

സി ഐ എസ് എഫിനെതിരെ പരാതി നല്കിയതിന് മനപൂര്‍വം തങ്ങളെ ആക്രമിക്കുകയാണെന്നാണ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറയുന്നത്.ദേഹപരിശോധന നടത്തിയ ചൌധരി എന്ന സി ഐ എസ് എഫ് സ്ഥിരം ശല്യക്കാരനാണ് സി ഐ എസ് എഫിനെതിരെ പരാതി നല്കിയതിനാണ് ആക്രമിച്ചത്.തന്നെ മനപൂര്‍വം ആക്രമിക്കുകയായിരുന്നെന്ന് പരാതി നല്‍കിയവരില്‍ ഒരാളായ അജികുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

Scroll To Top