Monday December 05, 2016
Latest Updates

പ്രവാസികള്‍ക്ക് ഇരുട്ടടി; കരിപ്പൂരില്‍ ഇനി വലിയ വിമാനങ്ങള്‍ ഇറങ്ങില്ല

പ്രവാസികള്‍ക്ക് ഇരുട്ടടി; കരിപ്പൂരില്‍ ഇനി വലിയ വിമാനങ്ങള്‍ ഇറങ്ങില്ല

പ്രവാസികള്‍ക്ക് ഇരുട്ടടിയായി കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള വലിയ വിമാനങ്ങളുടെ സര്‍വ്വീസുകള്‍ താല്ക്കാലികമായി നിര്‍ത്തിവച്ചുള്ള ഉത്തരവ് പുറത്തിറങ്ങി. റണ്‍വെ നവീകരണത്തിന്റെ ഭാഗമായി രണ്ടു വര്‍ഷത്തേക്കാണ് നടപടി. രണ്ടു വര്‍ഷത്തിനു ശേഷവും സര്‍വീസ് പുനഃസ്ഥാപിക്കുമോ എന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. മലബാറിലുള്ള പ്രവാസികളെ മുഴുവന്‍ വലക്കുന്നതാണ് നടപടി.

52 സര്‍വ്വീസുകളെയാണ് നിയന്ത്രണം ദോഷകരമായി ബാധിക്കുന്നത്.അരലക്ഷത്തിലധികം യാത്രക്കാരാണ് പ്രതിമാസം കരിപ്പൂരില്‍ നിന്നും ഈ വിമാനങ്ങളില്‍ യാത്ര ചെയ്യുന്നത്. ഇവര്‍ക്കെല്ലാം ഇനി നെടുമ്പാശേരി വിമാനത്താവളത്തെ ആശ്രയിക്കേണ്ടി വരും.

അതേസമയം നിര്‍ത്തിവെച്ചിരിക്കുന്ന സര്‍വ്വീസുകള്‍ പുനരാരംഭിക്കുന്ന കാര്യത്തിലും അനിശ്ചിതത്വം തുടരുകയാണ്. ജംബോ വിമാനങ്ങള്‍ക്ക് ഇന്ന് മുതല്‍ ആറ് മാസത്തേക്ക് വിലക്കുണ്ടാകുമെന്നായിരുന്നു നേരത്തെ വ്യോമയാന മന്ത്രാലയവും എയര്‍പ്പോര്‍ട്ട് അതോറിറ്റിയും അറിയിച്ചിരുന്നത്. എന്നാല്‍ രണ്ട് വര്‍ഷത്തേക്ക് വിലക്കുണ്ടാകുമെന്നാണ് ഇപ്പോള്‍ എയര്‍പോര്‍ട്ട് അതോറിറ്റി അധികൃതര്‍ പറയുന്നത്.

കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വെ ചെറിയ വിമാനങ്ങള്‍ക്ക് വേണ്ടി നിര്‍മിച്ചിട്ടുള്ളവയാണെന്നും വലിയ വിമാനങ്ങള്‍ ഇതുവരെ പ്രത്യേക അനുമതിയോട് കൂടിയാണ് സര്‍വ്വീസ് നടത്തിയതെന്നുമാണ് എയര്‍പ്പോര്‍ട്ട് അതോറിറ്റി പറയുന്നത്. റണ്‍വെ നവീകരണത്തിന് ശേഷം വ്യോമയാന ഡയറക്ടര്‍ ജനറല്‍ പരിശോധിച്ച ശേഷം അനുമതി ലഭിച്ചാല്‍ മാത്രമെ നിര്‍ത്തലാക്കിയ സര്‍വ്വീസുകള്‍ പുനരാരംഭിക്കാനാവൂ.

Scroll To Top