Thursday December 08, 2016
Latest Updates

പ്രമുഖ കര്‍ണാടിക് സംഗീതജ്ഞന്‍ ഋത്വിക് രാജയുടെ സംഗീതകച്ചേരി നവംബര്‍ 12ന് ഡബ്ലിന്‍ യൂ സി ഡിയില്‍

പ്രമുഖ കര്‍ണാടിക് സംഗീതജ്ഞന്‍ ഋത്വിക് രാജയുടെ സംഗീതകച്ചേരി നവംബര്‍ 12ന് ഡബ്ലിന്‍ യൂ സി ഡിയില്‍

ഡബ്ലിന്‍:കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി കര്‍ണ്ണാടക സംഗീത മേഖലയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഋത്വിക് രാജയാണ് കച്ചേരിയിലെ മുഖ്യ ആകര്‍ഷണം.തമിഴ്നാട്ടിലെ ഒരുസംഗീത കുടുമ്പത്തില്‍ ജനിച്ച അദ്ദേഹം വളരെ ചെറിയ പ്രായത്തില്‍ തന്നെ തന്റെ സംഗീത സപര്യ ആരംഭിച്ചു. അഞ്ചാം വയസ്സില്‍ സംഗീതഞ്ജയായ അമ്മയില്‍നിന്നും കര്‍ണ്ണാടക സംഗീതത്തിന്റെ ബാലപാഠങ്ങള്‍ ഹൃദ്യയസ്ഥമാക്കിയ ശ്രീ ഋത്വിക് രാജ പതിമൂന്നാം വയസ്സുമുതല്‍ സംഗീത വിധ്വാന്‍ ടി എം കൃഷ്ണയുടെ ശിക്ഷണത്തിലായിരുന്നു.

സംഗീത പാരമ്പര്യം കൊണ്ടും സമൃദ്ധമായ ഗുരുത്വംകൊണ്ടും അനുഗൃഹീതനായ ഈ കലാകാരന്‍ ചെറുപ്രായത്തില്‍ തന്നെ ചെന്നൈ, ബാംഗളൂര്‍, മുമ്പൈ, കല്‍ക്കട്ട, തുടങ്ങി ഇന്ത്യയിലെ എല്ലാ പ്രമുഖ സംഗീത സഭകളിലും മലേഷ്യ, സിങ്കപ്പൂര്‍, ശ്രീലങ്ക എന്നീ വിദേശ സഭകളിലും കര്‍ണ്ണാടക സംഗീതത്തിലെ തന്റെ പ്രാവീണ്ണ്യം തെളിയിച്ചുകഴിഞ്ഞു.നിരവധി അവാര്‍ഡുകള്‍ വിജയിച്ച അദ്ദേഹം, യുവജനങ്ങളുടെ ഇടയില്‍ കര്‍ണ്ണാടക സംഗീതത്തെക്കുറിച്ച് അവബോധം വര്‍ദ്ധിപ്പിക്കുന്നതിനായി പ്രവര്‍ത്തിച്ചുവരുന്ന ‘ യൂത്ത് അസോസിയേഷന്‍ ഫോര്‍ ക്ലാസ്സിക് മ്യൂസിക് (YACM) ‘ എന്ന സംഘടനയുടെ സാരഥികൂടിയാണ്.

ശ്രീ ഋത്വിക് രാജക്കൊപ്പം മൃദംഗവിദ്വാന്‍ ബാലകുമാര്‍ പരമലിങ്കം,വയലിനിസ്റ്റ് എം എസ് അനന്തകൃഷ്ണന്‍ എന്നിവരും സംഗീത വിരുന്നിന് രുചികൂട്ടാകും. അയര്‍ലണ്ടിലെ തിരക്കുപിടിച്ച യാന്ത്രിക ജീവിതംകൊണ്ട് മടുത്ത ജനങ്ങള്‍ക്ക് ആശ്വാസത്തിന്റെ കുളിര്‍മ്മഴയായിരിക്കും ഈ സംഗീത സാഹായ്‌നം. ശുദ്ധസംഗീതത്തെ സ്‌നേഹിക്കുന്ന എല്ലാ സഹൃദയരേയും ഈ ശാസ്ത്രീയ സംഗീത സഭയിലേക്ക് ക്ഷണിക്കുന്നതായി സംഘാടകസമിതി അറിയിച്ചു. പ്രവേശനം പാസുമൂലം നിയന്ത്രിക്കുന്നതായിരിക്കും.

ടിക്കറ്റ് നിരക്ക്: Adult €20, Students €10, Family( two adult and two kids)€50 പരിപാടിലൂടെ ശേഖരിക്കുന്ന പണം അയര്‍ലണ്ട് വിനായക ക്ഷേത്ര പ്രവര്‍ത്തനങ്ങള്‍ക്ക് പ്രയോജനപ്പെടുത്തുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.ucd

Scroll To Top