Monday July 24, 2017
Latest Updates

അയര്‍ലണ്ടിലെ കണ്ണൂര്‍ സംഗമം പ്രൗഢഗംഭീരമായി

അയര്‍ലണ്ടിലെ കണ്ണൂര്‍ സംഗമം പ്രൗഢഗംഭീരമായി

ഡബ്ലിന്‍:തിരക്ക് പിടിച്ച പ്രവാസി ജീവിതത്തിനിടയിലും ഗൃഹാതുരത്വത്തിന്റെ മധുര സ്മരണകള്‍ പങ്കു വെച്ച് അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന കണ്ണൂര്‍ നിവാസികള്‍ ഒത്തു ചേര്‍ന്നു.

ആദ്യകാല കുടിയേറ്റ ചരിത്രത്തെയും അതിജീവിച്ച വെല്ലുവിളികളെയും കുറിച്ച് തന്റെ അധ്യക്ഷ പ്രസംഗത്തില്‍ കാവനില്‍ സന്ദര്‍ശനത്തിനെത്തിയ ഏരുവേശി പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡണ്ടും പൊതു പ്രവര്‍ത്തകനുമായ തോമസ് പാലോലി വിവരിച്ചപ്പോള്‍ പുതിയ തലമുറയിലെ കുട്ടികള്‍ക്ക് വേറിട്ടൊരു അനുഭവമായിരുന്നു
.
ഇങ്ങനെ ഉള്ള ഒത്തു ചേരലുകള്‍ പ്രൗഢ പാരമ്പര്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നതിനും പുതു തലമുറയ്ക്ക് പകര്‍ന്നു നലകുന്നതിനും അവസരം ഒരുക്കുന്നതോടൊപ്പം സൗഹൃദത്തിന്റെയും ഒത്തൊരുമയുടെയും വിളനിലങ്ങളാകുമെന്നും ചടങ്ങില്‍ പങ്കെടുത്തു ആശംസ അര്‍പ്പിച്ച ഐറിഷ് മലയാളി എഡിറ്റര്‍ റെജി സി ജേക്കബ് പറഞ്ഞു.

കുട്ടികളുടെ വിവിധ മത്സരങ്ങള്‍ തദവസരത്തില്‍ നടത്തുകയും സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തു.

കണ്ണൂര്‍ സംഗമം തങ്ങള്‍ക്ക് വളരെ ഹൃദ്യമായ ഒരു അനുഭവമായിരുന്നുവെന്ന് പങ്കെടുത്ത ഏവരും അഭിപ്രായപ്പെട്ടു. കൂടുതല്‍ ഒരുമയോടും ഒരുക്കത്തോടും തുടര്‍ന്നും പ്രവര്‍ത്തിക്കാനും കൂടുതല്‍ പരിപാടികള്‍ ആസൂത്രണം ചെയ്തു നടപ്പാക്കാനും സമ്മേളനത്തില്‍ തീരുമാനമുണ്ടായി.അടുത്ത കണ്ണൂര്‍ സംഗമം കാവനില്‍ നടത്താനും നിശ്ചയിച്ചു.

പുതിയ ഭാരവാഹികളായി സന്തോഷ് തോമസ് കൂറ്റാരപ്പള്ളി (കോര്‍ക്ക് ),ജോയ് തോമസ് (ഡബ്ലിന്‍)പ്രസീന ബിജു (കാവന്‍)എന്നിവരെ തിരഞ്ഞെടുത്തു. ബോബന്‍ എബ്രഹാം സ്വാഗതവും അഡ്വ സിബി സെബാസ്റ്റ്യന്‍ നന്ദിയും പറഞ്ഞു.

Scroll To Top