Wednesday February 22, 2017
Latest Updates

കണ്ണൂരില്‍ ആദ്യ വിമാനമിറങ്ങി….

കണ്ണൂരില്‍ ആദ്യ വിമാനമിറങ്ങി….

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ ആദ്യ വിമാനമിറങ്ങി. വ്യോമസേനയുടെ ബംഗലൂരുവില്‍ നിന്നെത്തിയ കോഡ് 2 ബി എയര്‍ക്രാഫ്റ്റാണ് രാവിലെ 9.10ന് റണ്‍വേയിലിറങ്ങിയത്. പറന്നിറങ്ങിയ വിമാനം ഏപ്രണില്‍ ചുറ്റിക്കറങ്ങിയ ശേഷം നില്‍ക്കുകയായിരുന്നു. വിമാനം ഇറങ്ങുന്നത് കാത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രി കെ. ബാബുവും കാത്തു നില്‍പുണ്ടായിരുന്നു.
വ്യോമസേനാ വിമാനത്തില്‍ വി.ഐ.പികളാരുമുണ്ടായിരുന്നില്ല. വിമാനത്താവളത്തില്‍ 2500 മീറ്റര്‍ റണ്‍വേയാണ് പൂര്‍ത്തിയായത്. ഇതില്‍ 1500 മീറ്ററാണ് പരീക്ഷണപ്പറക്കലിനായി ഉപയോഗിച്ചത്. പരീക്ഷണപ്പറക്കല്‍ വീക്ഷിക്കുന്നതിനായി പാസഞ്ചര്‍ ടെര്‍മിനലിന് സമീപം 4000 പേര്‍ക്കിരിക്കാവുന്ന പവലിയന്‍ ഒരുക്കിയിരുന്നു.Kannur-Flight-landing (1)

Scroll To Top