Monday May 29, 2017
Latest Updates

യുവാക്കളെ പറ്റിക്കാനില്ല; രണ്ടു കോടിയുടെ ഫെയര്‍നസ് ക്രീം പരസ്യത്തില്‍ നിന്നും കങ്കണ പിന്മാറി

യുവാക്കളെ പറ്റിക്കാനില്ല; രണ്ടു കോടിയുടെ ഫെയര്‍നസ് ക്രീം പരസ്യത്തില്‍ നിന്നും കങ്കണ പിന്മാറി

താരങ്ങളെല്ലാം പണത്തിന്റെ പിന്നാലെ പായുന്നവരാണെന്ന ധാരണ തെറ്റാണെന്ന് തെളിയിക്കുകയാണ് ബോളിവുഡ് താരം കങ്കണ റെണാട്ട്. യുക്തിക്കു നിരക്കുന്നതല്ലെന്നു കാരണം പറഞ്ഞ് താരം കഴിഞ്ഞ ദിവസം തള്ളിയത് രണ്ടു കോടിയുടെ പരസ്യ വാഗ്ദാനമാണ്.

മുഖകാന്തി വര്‍ധിപ്പിക്കാനെന്ന പേരില്‍ പ്രമുഖ ബ്രാന്‍ഡ് പുറത്തിറക്കുന്ന ഫേഷ്യല്‍ ക്രീമിന്റെ പ്രചാരകയാവാനുള്ള ക്ഷണമാണ് കങ്കണ നിരസിച്ചത്. രണ്ട് കോടി രൂപയാണ് പരസ്യത്തിന് പ്രതിഫലമായി കമ്പനി കങ്കണയ്ക്ക് നല്‍കാനിരുന്നത്. എന്നാല്‍ ഏതെങ്കിലും ക്രീം തേച്ചാല്‍ സുന്ദരിയാകുമെന്ന ആശയത്തോട് കുട്ടിക്കാലം മുതലേ വിശ്വാസമില്ലെന്നു പറഞ്ഞ് കങ്കണ ക്ഷണം നിരസിക്കുകയായിരുന്നു.

കറുത്ത നിറത്തോടുള്ള വെളുപ്പും വെളുപ്പിനോടുള്ള ഇന്ത്യക്കാരുടെ ആഭിമുഖ്യവുമാണ് ഇത്രയധികം ഫെയര്‍നസ് ക്രീമുകള്‍ ഇന്ത്യയില്‍ വിറ്റഴിയാന്‍ കാരണം. എല്ലാവര്‍ക്കും വെളുത്തവരായാല്‍ മതി. ഇതിനിടെയാണ് ദേശീയ അവാര്‍ഡ് ജേതാവ് കൂടിയായ ബോളിവുഡ് താരം വന്‍ തുകയുടെ പരസ്യം നിരസിച്ച് വാര്‍ത്തകളില്‍ താരമാവുന്നത്.

യുക്തിയ്ക്ക് നിരക്കാത്ത പരസ്യത്തില്‍ അഭിനയിച്ച് യുവത്വത്തെ കബളിപ്പിക്കാനാവില്ലെന്നാണ് കങ്കണയുടെ നിലപാട്. ജീവിത്തിലായാലും സിനിമയിലായാലും തന്റേതായ നിലപാടുകള്‍ കാത്തുസൂക്ഷിക്കുന്ന താരമാണ് കങ്കണ. മുഖ്യധാരയില്‍ നിന്നും മാറിചിന്തിക്കുന്ന കങ്കണയുടെ തനു വെഡ്‌സ് മനു റിട്ടേണ്‍സ് തീയേറ്ററുകളില്‍ നിറഞ്ഞോടുകയാണ്.

 

Scroll To Top