Monday December 05, 2016
Latest Updates

അയര്‍ലണ്ടിലെ കാഞ്ഞിരപ്പള്ളിക്കാരുടെ പ്രഥമ സംഗമം ഒക്‌റ്റോബര്‍ 22 ന് ഡബ്ലിനില്‍

അയര്‍ലണ്ടിലെ കാഞ്ഞിരപ്പള്ളിക്കാരുടെ പ്രഥമ സംഗമം ഒക്‌റ്റോബര്‍ 22 ന് ഡബ്ലിനില്‍

കാഞ്ഞിരപ്പള്ളി:കാഞ്ഞിരപ്പള്ളി മേഖലയില്‍ നിന്നും അയര്‍ലണ്ടില്‍ കുടിയേറി താമസിക്കുന്നവരുടെ പ്രഥമ സംഗമം ഒക്‌റ്റോബര്‍ 22 ശനിയാഴ്ച ഡബ്ലിനില്‍ നടത്തപ്പെടും. കാഞ്ഞിരപ്പള്ളിയും സമീപ പഞ്ചായത്തുകളും ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ നിന്നും നൂറു കണക്കിന് പേരാണ് അയര്‍ലണ്ടില്‍ ഉള്ളത്.

പ്രാദേശികമായ സൗഹൃദം പ്രവാസദേശത്തും ഊട്ടിയുറപ്പിക്കാനും,പുതു തലമുറയിലെ കാഞ്ഞിരപ്പളളിക്കാരുടെ ഐക്യമാര്‍ന്ന വേദി ഉണ്ടാക്കാനും ലക്ഷ്യമിടുന്നതിനൊപ്പം കാഞ്ഞിരപ്പള്ളി മേഖലയുടെ വികസന പ്രവര്‍ത്തനങ്ങളിലും സന്നദ്ധ പ്രവര്‍ത്തനങ്ങളിലും ആവുന്നത്ര സഹകരിച്ചു പ്രവര്‍ത്തിക്കുവാനും സംഗമം ലക്ഷ്യമിടുന്നു.

കാഞ്ഞിരപ്പള്ളി സംഗമത്തോട് അനുബന്ധിച്ച് വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്.അയര്‍ലണ്ടിലെ വിവിധ കൗണ്ടികളിലായി താമസിക്കുന്ന കാഞ്ഞിരപ്പള്ളി സ്വദേശികളായ എല്ലാവരും സംഗമത്തില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.

കാഞ്ഞിരപ്പള്ളി സംഗമത്തില്‍ പങ്കെടുക്കുവാന്‍ താത്പര്യമുള്ളവര്‍ താഴെ പേര്‍ കൊടുത്തിരിക്കുന്ന ഏതെങ്കിലും ഫോണ്‍ നമ്പറില്‍ ബന്ധപ്പെടണം എന്ന് സംഘാടകര്‍ അഭ്യര്‍ഥിച്ചു

റെജി കൊട്ടാരം(0894639012)
ജോര്‍ജ് പുറപ്പന്താനം(0879496521)
മനീഷ് കരിക്കാട്ടില്‍(0873122183)
ടോം വാണിയപ്പുരയ്ക്കല്‍(0894531157)

Scroll To Top