Sunday October 22, 2017
Latest Updates

അയര്‍ലണ്ടിലെ കാഞ്ഞിരപ്പള്ളിക്കാരുടെ രണ്ടാമത് സംഗമം നാളെ (സെപ്റ്റംബര്‍ 23 ന്) ഡബ്ലിനില്‍ 

അയര്‍ലണ്ടിലെ കാഞ്ഞിരപ്പള്ളിക്കാരുടെ രണ്ടാമത് സംഗമം നാളെ (സെപ്റ്റംബര്‍ 23 ന്) ഡബ്ലിനില്‍ 

ഡബ്ലിന്‍:അയര്‍ലണ്ടില്‍ താമസിക്കുന്ന കാഞ്ഞിരപ്പള്ളി മേഖലയില്‍ നിന്നുള്ളവരുടെ രണ്ടാമത് സംഗമം നാളെ (സെപ്റ്റംബര്‍ 23) ശനിയാഴ്ച നടത്തപ്പെടും.

അയര്‍ലണ്ടില്‍ ഇരുനൂറോളം കുടുംബങ്ങളാണ് കാഞ്ഞിരപ്പള്ളി മേഖലയില്‍ നിന്നുള്ളത്. കഴിഞ്ഞ വര്‍ഷം ആദ്യമായി ഡബ്ലിനില്‍ ഒരുക്കിയ കാഞ്ഞിരപ്പള്ളി സംഗമത്തിലാണ് ഐക്യത്തിന്റെയും സൗഹൃദത്തിന്റെയും പുതിയ കൂട്ടായ്മയ്ക്ക് തുടക്കമിട്ടത്.

ഡബ്ലിനില്‍ ബൂമൗണ്ടിലെ മോണ്‍ട്രോസ് പാര്‍ക്കിലുള്ള സെന്റ്. ഫിയാച്ചറസ് സീനിയര്‍ നാഷണല്‍ സ്‌കൂളില്‍ വച്ച് രാവിലെ 10 മണി മുതല്‍ വൈകുന്നേരം അഞ്ചു മണിവരെയാണ് ഇത്തവണത്തെ സംഗമം ഒരുക്കിയിരിക്കുന്നത്. കാഞ്ഞിരപ്പള്ളി താലൂക്കിലെ വിവിധ പഞ്ചായത്തുകളില്‍ നിന്നുള്ളവര്‍ സംഗമത്തില്‍ പങ്കെടുക്കാനെത്തും.

പരസ്പരമുള്ള കുശലാന്വേഷണങ്ങള്‍ക്ക് ശേഷം കലാകായിക മത്സരങ്ങളുമായി കാഞ്ഞിരപ്പള്ളിക്കാര്‍ ഈ ദിവസം ആനന്ദപ്രദമാക്കും. വിഭവ സമൃദ്ധമായ ഓണസദ്യയും ഇത്തവണത്തെ പ്രത്യേകതയാണ്.വടംവലി,കുട്ടികള്‍ക്കായി വിവിധ ഗെയിംസുകള്‍,ക്വിസ് മത്സരം,തുടങ്ങി ഒട്ടേറെ പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് :0894531157 

ST.FIACHRA’S SENIOR NATIONAL SCHOOL
MONTROSE PARK
BEAUMONT
DUBLIN – 5
Scroll To Top