Saturday July 22, 2017
Latest Updates

അയര്‍ലണ്ടിലെ കാഞ്ഞിരപ്പള്ളിക്കാരുടെ രണ്ടാമത് സംഗമം സെപ്റ്റംബര്‍ 23 ന് ഡബ്ലിനില്‍

അയര്‍ലണ്ടിലെ കാഞ്ഞിരപ്പള്ളിക്കാരുടെ രണ്ടാമത് സംഗമം സെപ്റ്റംബര്‍ 23 ന് ഡബ്ലിനില്‍

ഡബ്ലിന്‍:അയര്‍ലണ്ടില്‍ താമസിക്കുന്ന കാഞ്ഞിരപ്പള്ളി മേഖലയില്‍ നിന്നുള്ളവരുടെ രണ്ടാമത് സംഗമം സെപ്റ്റംബര്‍ 23 ശനിയാഴ്ച നടത്തപ്പെടും.

അയര്‍ലണ്ടില്‍ ഇരുനൂറോളം കുടുംബങ്ങളാണ്കാഞ്ഞിരപ്പള്ളി മേഖലയില്‍ നിന്നുള്ളത്.കഴിഞ്ഞ വര്‍ഷം ആദ്യമായി ഡബ്ലിനില്‍ ഒരുക്കിയ കാഞ്ഞിരപ്പള്ളിസംഗമത്തിലാണ് ഐക്യത്തിന്റെയും സൗഹൃദത്തിന്റെയും പുതിയ കൂട്ടായ്മയ്ക്ക് തുടക്കമിട്ടത്.

ഡബ്ലിനില്‍ ബ്ലൂമൗണ്ടിലെ മോണ്‍ട്രോസ് പാര്‍ക്കിലുള്ള സെന്റ്. ഫിയാച്ചറസ് സീനിയര്‍ നാഷണല്‍ സ്‌കൂളില്‍ വച്ച് രാവിലെ 10 മണി മുതല്‍ വൈകുന്നേരം അഞ്ചു മണിവരെയാണ് ഇത്തവണത്തെ സംഗമം ഒരുക്കിയിരിക്കുന്നത്. കാഞ്ഞിരപ്പള്ളി താലൂക്കിലെ വിവിധ പഞ്ചായത്തുകളില്‍ നിന്നുള്ളവര്‍ സംഗമത്തില്‍ പങ്കെടുക്കാനെത്തും.

പരസ്പരമുള്ള കുശലാന്വേഷണങ്ങള്‍ക്ക് ശേഷം കലാകായിക മത്സരങ്ങളുമായി കാഞ്ഞിരപ്പള്ളിക്കാര്‍ ഈ ദിവസം ആനന്ദപ്രദമാക്കും. വിഭവ സമൃദ്ധമായ ഓണസദ്യയും ഇത്തവണത്തെ പ്രത്യേകതയാണ്. കുട്ടികള്‍ക്കായി വിവിധ ഗെയിംസുകള്‍,ക്വിസ് മത്സരം,തുടങ്ങി ഒട്ടേറെ പരിപാടികളും ഒരുക്കിയിട്ടുണ്ട്.

Scroll To Top