Sunday June 24, 2018
Latest Updates

ഒരുമയുടെ ‘അച്ചായപൊരുത്തം’ തീര്‍ത്ത് അയര്‍ലണ്ടിലെ കാഞ്ഞിരപ്പള്ളിക്കാരുടെ ആദ്യ സംഗമം പ്രൗഢഗംഭീരമായി

ഒരുമയുടെ ‘അച്ചായപൊരുത്തം’ തീര്‍ത്ത് അയര്‍ലണ്ടിലെ കാഞ്ഞിരപ്പള്ളിക്കാരുടെ ആദ്യ സംഗമം പ്രൗഢഗംഭീരമായി

ഡബ്ലിന്‍:അയര്‍ലണ്ടിലെ കാഞ്ഞിരപ്പള്ളിക്കാരുടെ ആദ്യസംഗമത്തിന് പ്രൗഢ ഗംഭീരമായ സമാപനം.അയര്‍ലണ്ടില്‍ ഇതാദ്യമായാണ് കാഞ്ഞിരപ്പള്ളിക്കാര്‍ കൂടി ചേര്‍ന്നതെങ്കിലും ‘ഒരുമയുടെ അച്ചായപൊരുത്തം’ തീര്‍ത്തു സംഗമം ആഹ്‌ളാദഭരിതമാക്കാന്‍ രാജ്യത്തിന്റെ എല്ലാ മേഖലകളില്‍ നിന്നുമുള്ളവര്‍ ഇന്നലെ രാവിലെ തന്നെ ബൂമോണ്ടിലെ(ഡബ്ലിന്‍ 5)മോണ്ട് റോസിലുള്ള സെന്റ് ഫിയാച്ചറസ് സീനിയര്‍ നാഷണല്‍ സ്‌കൂള്‍ ഹാളിലെത്തി.

രജിസ്‌ട്രേഷന് ശേഷം ഉദ്ഘാടനസമ്മേളത്തിനുള്ള വേദിയൊരുക്കി.കാഞ്ഞിരപ്പള്ളിയില്‍ നിന്നും അവധിക്കെത്തിയ മാതാപിതാക്കളുടെ പ്രതിനിധികളായി ചിറക്കടവ് പഞ്ചയത്ത് മുന്‍ മെമ്പര്‍ മോളിക്കുട്ടി ജേക്കബ്,കുന്നുംഭാഗം സ്വദേശികളായ ഔസേഫ് തോമസ്, ത്രേസ്യാക്കുട്ടി തോമസ്  എന്നിവരും പുതുതലമുറയുടെ പ്രതിനിധിയായി മണ്ണാര്‍ക്കയംകാരി കൊച്ചുഗായിക നിധി സജേഷും,സംഘാടക സമിതിയ്ക്ക് വേണ്ടി ടോം വാണിയപ്പുരയ്ക്കലും ചേര്‍ന്ന് ഭദ്രദീപം കൊളുത്തിയാണ് പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്.സംഘാടകരുടെ പ്രതീക്ഷകളെ അമ്പരപ്പിച്ച് പന്ത്രണ്ടു മണിയോടെ സമ്മേളനവേദി തന്നെ നിറഞ്ഞുകവിഞ്ഞു കാഞ്ഞിരപ്പള്ളിക്കാര്‍ മോണ്ട് റോസ് സ്‌കൂള്‍ ഹാളിലെത്തി.

സംഗമത്തില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ പരസ്പരം പരിചയപ്പെടുത്താന്‍ ഒരുക്കിയ നിമിഷങ്ങള്‍ തികച്ചും ആഹ്‌ളാദപൂര്‍ണമായിരുന്നു.നാടിന്റെ ഒത്തൊരുമയില്‍ വിവരണം നല്‍കുമ്പോള്‍ ബന്ധക്കാരായവരും നിരവധി പേരുണ്ടായിരുന്നു.ഇരുനൂറോളം പേര്‍ കുടുംബമൊന്നിച്ച് വേദിയില്‍ സൗഹൃദം പങ്കിടാന്‍ എത്തിയത് തന്നെ പലര്‍ക്കും പുതിയ അനുഭവമായിരുന്നു. കാഞ്ഞിരപ്പള്ളിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിച്ചിറങ്ങിയ ശേഷം പിന്നീട് ആദ്യമായി സംഗമത്തില്‍ വെച്ചു സഹപാഠികളെ കണ്ടെത്തിയവരും ഉണ്ടായിരുന്നു.

രാവിലെ 10 മണി മുതല്‍ വൈകിട്ട് 5 മണി വരെ നീണ്ടു നിന്ന സൗഹൃദകൂട്ടായ്മ കലാപരിപാടികളും,കളികളും അടക്കം വൈവിധ്യ പൂര്‍ണ്ണമായ കാര്യപരിപാടികളാല്‍ സമൃദ്ധമായി.കാഞ്ഞിരപ്പള്ളിയെക്കുറിച്ചുള്ള പ്രാദേശിക ചോദ്യങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിയ ക്വിസ് മത്സരവും ശ്രദ്ധേയമായി.

കാഞ്ഞിരപ്പള്ളിയും സമീപ പഞ്ചായത്തുകളും ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ നിന്നും നൂറു കണക്കിന് പേരാണ് അയര്‍ലണ്ടിലുള്ളത്.

എരുമേലി,മുണ്ടക്കയം,കോരുത്തോട്,മണിമല,ചിറക്കടവ്,പള്ളിക്കത്തോട്,എലിക്കുളം,കാഞ്ഞിരപ്പള്ളി,തിടനാട് ,പാറത്തോട്, പെരുവന്താനം, കൂട്ടിക്കല്‍,വാഴൂര്‍, കങ്ങഴ,വെള്ളാവൂര്‍ എന്നിവയടക്കം കാഞ്ഞിരപ്പള്ളിയുമായി ബന്ധപ്പെട്ട് കിടക്കുന്ന സമീപ പഞ്ചായത്തുകളില്‍ നിന്നുമുള്ളവര്‍ സംഗമത്തില്‍ പങ്കെടുക്കാനെത്തി.

അയര്‍ലണ്ടിന്റെ പ്രിയ ഗായകന്‍ സാബു ജോസഫ്{ആനക്കല്‍),ജോഷി കൊച്ചുപറമ്പില്‍ (കോരുത്തോട്) സുബിന്‍ ഫിലിപ്പ് (ചെങ്കല്‍,വാഴൂര്‍)നിധി സജേഷ്(മണ്ണാര്‍ക്കയം)മിന്നു ജോര്‍ജ്(പാലൂര്‍ക്കാവ്) എന്നിവര്‍ ഗാനങ്ങള്‍ ഒരുക്കി.അയര്‍ലണ്ടില്‍ പ്രശസ്തമായ നേട്ടങ്ങള്‍ കൈവരിച്ച കാഞ്ഞിരപ്പള്ളിക്കാരായ ഡോ.ഷേര്‍ളി ജോര്‍ജ് കൊട്ടാരം(കൂവപ്പള്ളി)ഡോ.ടോണി പൂവേലികുന്നേല്‍ കുറുവാംമുഴി(എരുമേലി)എന്നിവരെ ഉപഹാരം നല്‍കി ആദരിച്ചു.

എലൈറ്റ് ഫുഡ്‌സ് ഗ്രൂപ്പാണ് ലക്കി ഡ്രോയ്ക്കുള്ള സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്തിരുന്നത്.കപ്പാട് സ്വദേശിനിയായ സിമി ജോര്‍ജ് പുന്നത്താനത്ത് കുന്നേല്‍(കാസില്‍ ബ്ലേനി,മോണഗന്‍), എളംങ്ങുളത്ത് നിന്നുള്ള ജോജി പൂവത്തുംമൂട്ടില്‍(പാമേഴ്സ് ടൌണ്‍) എന്നിവര്‍ എലൈറ്റ് ഹാമ്പര്‍ ലക്കി ഡ്രോയില്‍ വിജയികളായി.

കപ്പാട് സ്വദേശിയായ സജി സക്കറിയാസിന്റെ( സ്വോര്‍ഡ്സ് ) ഉടമസ്ഥതയിലുള്ള ഡബ്ലിനിലെ പ്രശസ്ഥമായ സ്പൈസ് ബസാറാണ് ഗെയിംസുകള്‍ക്കുള്ള സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്തത്.ജോര്‍ജ് പുറപ്പന്താനം(പാലൂര്‍ക്കാവ്),റെജി കൊട്ടാരം,മനീഷ് കാരക്കാട്ടില്‍,എബിന്‍ ജോസ് മാത്യു(കൂവപ്പള്ളി)സജേഷ് സുദര്‍ശന്‍ (കാഞ്ഞിരപ്പള്ളി)ടോണി തോമസ് കുറുവാംമുഴി,ആല്‍ബിന്‍ എബ്രഹാം(വാഴൂര്‍)രേഷ്മ ടോം(വഞ്ചിമല) എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ തയ്യാറെടുപ്പുകളാണ് സംഗമത്തിനായി ഒരുക്കിയിരുന്നത്.klh2-sangakapalli11 kpalli10 kpalli9 kpalli7 kpalli6 kpalli5 kaplli3 kplli2

Scroll To Top