Tuesday December 06, 2016
Latest Updates

അയര്‍ലണ്ടിലെ കാഞ്ഞിരപ്പള്ളിക്കാര്‍ ശനിയാഴ്ച ബൂമോണ്ടില്‍ ഒത്തു ചേരും,ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു

അയര്‍ലണ്ടിലെ കാഞ്ഞിരപ്പള്ളിക്കാര്‍ ശനിയാഴ്ച ബൂമോണ്ടില്‍ ഒത്തു ചേരും,ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു

ഡബ്ലിന്‍:അയര്‍ലണ്ടില്‍ ഇതാദ്യമായി നടത്തപ്പെടുന്ന കാഞ്ഞിരപ്പള്ളി സംഗമത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.ഒക്‌റ്റോബര്‍ 22 ശനിയാഴ്ച്ച ബൂമോണ്ടിലെ(ഡബ്ലിന്‍ 5)മോണ്ട് റോസിലുള്ള സെന്റ് ഫിയാച്ചറസ് സീനിയര്‍ നാഷണല്‍ സ്‌കൂള്‍ ഹാളിലാണ് കാഞ്ഞിരപ്പള്ളിക്കാര്‍ ഒത്തു ചേരുന്നത്.രാവിലെ 10 മണി മുതല്‍ വൈകിട്ട് 5 മണി വരെ നീളുന്ന സൗഹൃദകൂട്ടായ്മ കലാപരിപാടികളും,കളികളും ,ചര്‍ച്ചകളും,കിസ്ഡ് കോര്‍ണറും അടക്കം വൈവിധ്യ പൂര്‍ണ്ണമായ കാര്യപരിപാടികളാല്‍ സമൃദ്ധമാണ്.

കാഞ്ഞിരപ്പള്ളിയും സമീപ പഞ്ചായത്തുകളും ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ നിന്നും നൂറു കണക്കിന് പേരാണ് അയര്‍ലണ്ടിലുള്ളത്.എരുമേലി,മുണ്ടക്കയം,കോരുത്തോട്,മണിമല,ചിറക്കടവ്,പള്ളിക്കത്തോട്,എലിക്കുളം,കാഞ്ഞിരപ്പള്ളി,തിടനാട് ,പാറത്തോട്,പെരുവന്താനം,കൂട്ടിക്കല്‍,വാഴൂര്‍,കങ്ങഴ,വെള്ളാവൂര്‍ എന്നിവയടക്കം കാഞ്ഞിരപ്പള്ളിയുമായി ബന്ധപ്പെട്ട് കിടക്കുന്ന സമീപ പഞ്ചായത്തുകളില്‍ നിന്നും,കാഞ്ഞിരപ്പള്ളിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിച്ചിറങ്ങിയവരുമടക്കം നിരവധി പേരും അവരുടെ കുടുംബാംഗങ്ങളും ശനിയാഴ്ച നടക്കുന്ന സംഗമത്തില്‍ പങ്കെടുക്കാനുള്ള ഒരുക്കത്തിലാണ്.

പ്രാദേശികമായ സൗഹൃദം പ്രവാസദേശത്തും ഊട്ടിയുറപ്പിക്കാനും,പുതു തലമുറയിലെ കാഞ്ഞിരപ്പളളിക്കാരുടെ ഐക്യമാര്‍ന്ന വേദി ഉണ്ടാക്കാനും ലക്ഷ്യമിടുന്നതിനൊപ്പം കാഞ്ഞിരപ്പള്ളി മേഖലയുടെ വികസന പ്രവര്‍ത്തനങ്ങളിലും സന്നദ്ധ പ്രവര്‍ത്തനങ്ങളിലും ആവുന്നത്ര സഹകരിച്ചു പ്രവര്‍ത്തിക്കുവാനും സംഗമം ലക്ഷ്യമിടുന്നു.

കാഞ്ഞിരപ്പള്ളിക്കാരന്‍ കൂടിയായ അയര്‍ലണ്ടിന്റെ പ്രിയ ഗായകന്‍ സാബു ജോസഫും,ജോഷി കൊച്ചുപറമ്പിലും(കോരുത്തോട്)നയിക്കുന്ന സംഗീതമേള സംഗമത്തിന്റെ അരങ്ങു കൂട്ടും. വിഭവ സമൃദ്ധമായ ‘കാഞ്ഞിരപ്പള്ളി സ്‌റ്റൈല്‍’ സദ്യവട്ടങ്ങളൊരുക്കി റോയല്‍ കാറ്റേഴ്സും എത്തുന്നുണ്ട്.
അയര്‍ലണ്ടിലെ വിവിധ കൗണ്ടികളിലായി താമസിക്കുന്ന കാഞ്ഞിരപ്പള്ളി സ്വദേശികളായ എല്ലാവരും സംഗമത്തില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.ആരെങ്കിലും ഇനിയും പേര് രജിസ്റ്റര്‍ ചെയ്യാന്‍ താത്പര്യപ്പെട്ടുന്നുണ്ടെങ്കില്‍ താഴെ കൊടുത്തിരിക്കുന്ന ഏതെങ്കിലും ഫോണ്‍ നമ്പറില്‍ ബന്ധപ്പെടണം എന്ന് സംഘാടകര്‍ അഭ്യര്‍ഥിച്ചു
റെജി കൊട്ടാരം(0894639012)
ജോര്‍ജ് പുറപ്പന്താനം(0879496521)
മനീഷ് കരിക്കാട്ടില്‍(0873122183)
ടോം വാണിയപ്പുരയ്ക്കല്‍(0894531157)

Scroll To Top