Friday September 22, 2017
Latest Updates

ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടി ആരെന്നറിയാമോ?

ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടി ആരെന്നറിയാമോ?

ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടി താനാണെന്ന് ഒടുവില്‍ കങ്കണ റണൗട്ട് തുറന്നു പറഞ്ഞിരിക്കുന്നു. തുടര്‍ച്ചയായി രണ്ടു തവണ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടിയതോടെ കങ്കണയുടെ സ്റ്റാര്‍ വാല്യൂ കുതിച്ചുയരുകയായിരുന്നു. 11 കോടി രൂപയാണത്രേ കങ്കണ ഒറ്റ ചിത്രത്തില്‍ അഭിനയിക്കാനായി മാത്രം വാങ്ങിക്കുന്നത്. ആദ്യമായാണ് ബോളിവുഡില്‍ ഒരു നടിക്ക് ഇത്രയും രൂപ പ്രതിഫലം ലഭിക്കുന്നത്.
2014ല്‍ ക്വീന്‍, 2015ല്‍ തനു വെഡ്‌സ് മനു റിട്ടേണ്‍സ് എന്നീ സിനിമകളിലൂടെയാണ് ഈ താരറാണി ദേശീയ പുരസ്‌കാര ജേതാവായത്.
അതേസമയം ഇതെല്ലാം വെറും കെട്ടു കഥയാണെന്നും, 3 കോടി രൂപയാണ് കങ്കണയുടെ പ്രതിഫലമെന്നുമാണ് ഒരു പ്രമുഖ സിനിമാ വെബ്‌സൈറ്റ് പറയുന്നത്

Scroll To Top