Sunday December 04, 2016
Latest Updates

കഞ്ചാവ് കൃഷി ഡബ്ലിന്‍ സിറ്റിയിലും !

കഞ്ചാവ് കൃഷി ഡബ്ലിന്‍ സിറ്റിയിലും !

ഡബ്ലിന്‍ :ഡബ്ലിന്‍ സിറ്റി സെന്റര്‍ മേഖലയിലും പരിസരപ്രദേശങ്ങളിലും കഞ്ചാവ് കൃഷി നടത്തുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതായി കണ്ടെത്തല്‍.വീടുകള്‍ക്കും കാര്‍ ഷെഡ്ഡൂകള്‍ക്കുമുള്ളില്‍ വൈദ്യുതി വെളിച്ചവും പരിചരണവും നല്‍കിയാണ് ഇവ സിറ്റി മേഖലയില്‍ വ്യാപകമായി കൃഷി ചെയ്യുന്നതെന്ന് ഗാര്‍ഡ പറയുന്നു,കഞ്ചാവ് കൃഷി ചെയ്യുന്നതിന് വേണ്ടി മാത്രം വീടുകള്‍ വാടകയക്ക് എടുക്കുന്നവരുണ്ടത്രേ. 
കഴിഞ്ഞ ദിവസവും കഞ്ചാവ് കൃഷി നടത്തിയ ഒരാള്‍ സിറ്റി മേഖലയില്‍ പിടിയിലായി.ഡബ്ലിനിലെ ക്ലോഗ്രാനില്‍ കൂലോക്ക് ഗാര്‍ഡ  കഴിഞ്ഞ വെള്ളിയാഴ്ച നടത്തിയ പരിശോധയിലാണ്  ക്രമിനല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കഞ്ചാവ് കടത്തിയതിന് രണ്ടു വാഹനങ്ങളും മൂന്നു പേരെയും കസ്റ്റഡിയിലെടുത്തത്. ബാലിമൂണ്‍ സ്വദേശിയായ 33 വയസുകാരനായ പ്രതിയുടെ വീട്ടില്‍ നിന്ന് 1,20,000 യുറോ മൂല്യമുള്ള കഞ്ചാവാണ് പിടികൂടിയത്. ഇതില്‍ കഞ്ചാവ് കൃഷി നടത്തിയതിന് പിടിയിലായയാളെ കോടതിയില്‍ ഹാജരാക്കി. മറ്റു രണ്ടുപേരെ വിട്ടയച്ചു.

Scroll To Top