Friday December 09, 2016
Latest Updates

കഞ്ചാവ് കൃഷിയിടത്തില്‍ പൂട്ടിയിട്ട നിലയില്‍ കണ്ടെത്തിയ ഏഷ്യന്‍ യുവതിക്ക് ഡബ്ലിന്‍ കോടതി മൂന്നു വര്‍ഷം തടവ് ശിക്ഷ വിധിച്ചു 

കഞ്ചാവ് കൃഷിയിടത്തില്‍ പൂട്ടിയിട്ട നിലയില്‍ കണ്ടെത്തിയ ഏഷ്യന്‍ യുവതിക്ക് ഡബ്ലിന്‍ കോടതി മൂന്നു വര്‍ഷം തടവ് ശിക്ഷ വിധിച്ചു 

ഡബ്ലിന്‍:കഞ്ചാവ് കൃഷിയിടത്തിലെ ഗ്രോ ഹൗസില്‍ പൂട്ടിയിട്ട നിലയില്‍ കണ്ടെത്തിയ വിയറ്റ്‌നാമീസ് യുവതി കഞ്ചാവ് കൃഷി നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന ഡബ്ലിന്‍ സര്‍ക്യൂട്ട് ക്രിമിനല്‍ കോടതി മൂന്നു വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ഡബ്ലിന്‍ ലഗാന്‍ റോഡ് എന്ന വിലാസത്തിലുള്ള തി ഹാ ഫാം (55) നെയാണ് കോടതി ശിക്ഷിച്ചത്. 2012 നവംബര്‍ 20നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുമ്പ് ഇവര്‍ക്കെതിരെ മറ്റു കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 

കഞ്ചാവ് കൃഷിയിടത്തില്‍ ഗാര്‍ഡ സംഘം റെയ്ഡിനെത്തിയപ്പോള്‍ വീട് പുറത്ത് പൂട്ടിയ നിലയിലായിരുന്നു. രണ്ടു വാതിലുകളും തകര്‍ത്ത് അകര്‍ത്ത് കടന്നപ്പോഴാണ് ഒരു മുറിയില്‍ ഫാമിനെ കണ്ടെത്തിയത്. ഹ ഫാമിന്റെ വാദം കേട്ട കോടതി ഇവര്‍ മനുഷ്യക്കടത്തിന്റെ ഇരയായിരിക്കാമെന്നും എങ്കിലും കഞ്ചാവ് കൃഷിയിടത്തില്‍ കണ്ടെത്തിയതിനാല്‍ മൂന്നു വര്‍ഷത്തെ തടവ് ശിക്ഷയ്ക്കു വിധിക്കുകയായിരുന്നു. 

രണ്ടു വര്‍ഷവും ഏഴുമാസവും ഫാം റിമാന്‍ഡില്‍ കഴിയുകയായിരുന്നു. കഞ്ചാവ് കൃഷിയിടത്തിന്റെ യഥാര്‍ഥ ഉടമ പിടിയിലാകുമ്പോള്‍ വിടാമെന്നുമാണ് വിധിയില്‍ പറഞ്ഞത്. നിരീക്ഷണ ഓപ്പറേഷനുകളുടെ ഭാഗമായി വെയര്‍ ഹൗസ് റെയ്ഡ് നടത്തുന്നതിനുള്ള വാറന്റ് ലഭിച്ചതിനെ തുടര്‍ന്നാണ് റെയ്ഡ് നടത്തിയതെന്ന ഗാര്‍ഡ സെപെഡ ജയിംസ് ഡൈ്വലര്‍ ബിഎല്‍നോടു പറഞ്ഞു.

വിളവിന് പാകമായ ആയിരത്തിലധികം കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്. 9,40,800 യൂറോ മൂല്യം വരും. അത്യാധുനിക രീതിയില്‍ ലൈറ്റിംഗ് സംവിധാനങ്ങളും ജലസേചനത്തിനുള്ള സൗകര്യവുമുള്ള നാലു മുറികളിലായാണ് കൃഷി നടത്തിയിരുന്നത്. 

ഫാം അയര്‍ലണ്ടിലേക്ക് എത്തിയത് പാസ്‌പോര്‍ട്ട് ഇല്ലാതെയായിരുന്നെന്നും വിമാനത്തിലൂം ട്രക്കിലുമാണ് യാത്ര ചെയ്തതെന്നും ഒരു ദ്വിഭാഷി മുഖേന ഗാര്‍ഡയോടു പറഞ്ഞു. അയര്‍ലണ്ടിലെത്തിയിട്ട് ഒരു മാസമേ അയിട്ടുള്ളുവെന്നും ഗ്രോ ഹൗസിലോ ഓരോ മുറികളിലും കൃത്യമായ ഇടവേളകളില്‍ ലൈറ്റ് ഓണും ഓഫാക്കാനായിരുന്നു നിര്‍ദേശമെന്നും അവര്‍ പറഞ്ഞു. ഇടയ്ക്കിടെ ഗ്രോ ഹൗസിന്റെ ഉടമ കഞ്ചാവ് ചെടികളുടെ വളര്‍ച്ച നോക്കുന്നതിനും തനിക്കുള്ള ഭക്ഷണവുമായി എത്താറുണ്ട്. പാട്ടു കേള്‍ക്കാനായി ലാപ് തന്നിരുന്നെങ്കിലും വാഗ്ദാനം ചെയ്തിരിക്കുന്ന പ്രതിമാസ ശമ്പളം 800 യൂറോ തന്നിട്ടില്ലെന്നും ഫാം വ്യക്തമാക്കി. 

അടിസ്ഥാനപരമായി ഇത്രയും നാള്‍ തന്റെ കക്ഷി ഗ്രോ ഹൗസില്‍ തടവിലായിരുന്നുവെന്നും ഇനി കസ്റ്റഡിയില്‍ വിടുന്നത് മനസ്സാക്ഷിക്കു വിരുദ്ധമാണെന്നും ജഡ്ജ് ബെര്‍ക്ക്‌ലിയോട് റെമി ഫാരല്‍ എസ്‌സി ബോധിപ്പിച്ചു. അന്വേഷണവിധേയമായാണ് വിധിച്ചിരിക്കുന്നതെന്നും നടപടികള്‍ പൂര്‍ത്തിയാകുന്നതുവരെ കസ്റ്റഡിയില്‍ തുടരുമെന്നും ജഡ്ജ് മറുപടി പറഞ്ഞു.


































Scroll To Top