Sunday December 04, 2016
Latest Updates

മണിരത്‌നത്തിന്റെ ഒകെ കണ്‍മണിയെ കടത്തിവെട്ടി ലോറന്‍സിന്റെ കാഞ്ചന 2

മണിരത്‌നത്തിന്റെ ഒകെ കണ്‍മണിയെ കടത്തിവെട്ടി ലോറന്‍സിന്റെ കാഞ്ചന 2

സൂപ്പര്‍ സ്റ്റാര്‍ സംവിധായകന്‍ മണിരത്‌നത്തിന്റെ ഒകെ കണ്‍മണിയെ കടത്തിവെട്ടി ലോറന്‍സ് ഒരുക്കിയ ഹൊറര്‍ ത്രില്ലര്‍ കാഞ്ചന 2വിന് ബോക്‌സ് ഓഫീസില്‍ മികച്ച കളക്ഷന്‍.

രണ്ട് ദിവസങ്ങള്‍ക്കം തമിഴകത്ത് നിന്നു മാത്രം പത്ത് കോടി 83 ലക്ഷം രൂപയാണ് കാഞ്ചന 2 നേടിയത്. മൂന്നു ദിവസങ്ങള്‍ കൊണ്ട് തെലുങ്കില്‍ നിന്ന് ഒരു കോടി ഒന്‍പത് ലക്ഷവും തമിഴില്‍ നിന്ന് രണ്ട് കോടി പതിനെട്ട് ലക്ഷവും നേടി ഏറെ പിന്നിലാണ് ഒകെ കണ്‍മണിയുടെ സ്ഥാനം. രണ്ടു സിനിമയും തെലുങ്കിലും തമിഴിലുമായാണ് റിലീസ് ചെയ്തത്. ഇന്ത്യയില്‍ 430 കേന്ദ്രങ്ങളില്‍ കൂടാതെ അമേരിക്കയില്‍ 200 കേന്ദ്രങ്ങളിലും ഒകെ കണ്‍മണി റിലീസ് ചെയ്തിരുന്നു.

എന്നാല്‍ ഇത്രയും തീയേറ്ററുകളില്‍ ഒരുമിച്ച് റിലീസ് ചെയ്തിട്ടും ഒകെ കണ്‍മണിക്ക് സാധാരണ മണിരത്‌നം സിനിമകള്‍ തിയേറ്ററില്‍ സ്രിഷ്ടിക്കാറുള്ള തരംഗം സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ കാഞ്ചനാ, മുനി തുടങ്ങിയ ഹൊറര്‍ സീരീസുകളുടെ തുടര്‍ച്ചയായ കാഞ്ചന 2 വിന് പ്രേക്ഷകര്‍ മികച്ച സ്വീകരണമാണ് നല്‍കിയത്. കേരളത്തിലും കാഞ്ചന സെക്കന്റിന് മികച്ച കലക്ഷനാണെന്ന് തീയേറ്റര്‍ ഉടമകള്‍ പറയുന്നു.

നടിയെന്ന നിലയില്‍ കാഞ്ചന 2ലും ഒകെ കണ്‍മണിയിലും ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്ത നിത്യാ മേനോന് മികച്ച പ്രേക്ഷക പ്രശംസ ലഭിച്ചു. ആദ്യ തമിഴ് ചിത്രം വായ മൂടി പേശവാ ശ്രദ്ധിക്കപ്പെട്ട ദുല്‍ഖറിനാകട്ടെ ഒകെ കണ്‍മണിയിലെ വേഷം തമിഴകത്ത് സ്വീകാര്യതയേറ്റിയിട്ടുണ്ട്

Scroll To Top