Saturday December 03, 2016
Latest Updates

മലബാര്‍ സിമന്റ്‌സ് അഴിമതി; എളമരം കരീമിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് സിപിഐ

മലബാര്‍ സിമന്റ്‌സ് അഴിമതി; എളമരം കരീമിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് സിപിഐ

മലബാര്‍ സിമന്റ്‌സിലെ അഴിമതിയില്‍ സര്‍ക്കാര്‍ സമഗ്രാന്വേഷണം നടത്തണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

അഴിമതിയുടെ ഒരു ഭാഗം മാത്രമാണ് പുറത്തു വന്നിട്ടുള്ളത്. മലബാര്‍ സിമന്റ്‌സ് ഉള്‍പ്പെടെയുളള പൊതുമേഖലാ വ്യവസായങ്ങളെ തകര്‍ക്കുന്നതിനുള്ള ആസൂത്രിത ശ്രമമാണ് നടക്കുന്നതെന്നും കാനം രാജേന്ദ്രന്‍ ആരോപിച്ചു. നേരത്തേ വി എസ് അച്ചുതാനന്ദനും കേസില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. ഡി വൈ എഫ് ഐ യും കേസില്‍ അന്വേഷണം ആവശ്യപ്പെട്ടുകഴിഞ്ഞു.

അതേസമയം, സിപിഐ(എം) കേന്ദ്രകമ്മിറ്റി അംഗം എളമരം കരീമിനെതിരായ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്നു ചേരും. ആരോപണങ്ങല്‍ സെക്രട്ടേറിയേറ്റ് തള്ളാനാണ് സാധ്യത. തിരുവനന്തപുരം എകെജി സെന്ററില്‍ രാവിലെ പത്തുമുതലാണ് യോഗം. വിഎസിന്റെ പരസ്യ പ്രസ്താവന, അരുവിക്കര ഉപതിരഞ്ഞെടുപ്പിനും തദ്ദേശ തിരഞ്ഞെടുപ്പിനുമുള്ള മുന്നൊരുക്കങ്ങള്‍ എന്നിവയും സമ്മേളനം ചര്‍ച്ച ചെയ്യും.

Scroll To Top