Thursday December 08, 2016
Latest Updates

കമ്മട്ടിപ്പാടത്തെ പുകഴ്ത്തിക്കൊണ്ട് അനുരാഗ് കശ്യപ്

കമ്മട്ടിപ്പാടത്തെ പുകഴ്ത്തിക്കൊണ്ട് അനുരാഗ് കശ്യപ്

രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടത്തെ പുകഴ്ത്തിക്കൊണ്ട് ബോളിവുഡിലെ പ്രശസ്ത സംവിധായകന്‍ അനുരാഗ് കശ്യപ്. ട്വിറ്റര്‍ വഴിയാണ് അദ്ദേഹം സിനിമയെക്കുറിച്ചുള്ള അഭിപ്രായം പങ്കുവച്ചത്. ചിത്രത്തിന്റെ സംവിധായകനായ രാജീവ് രവിയെ ‘ബോസ്’ എന്നാണ് അദ്ദേഹം ട്വീറ്റില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. കമ്മട്ടിപാടത്തെ 1984 ല്‍ പുറത്തിറങ്ങിയ അമേരിക്കന്‍ ചിത്രമായ വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ അമേരിക്ക എന്ന ചിത്രത്തിനോട് ഉപമിക്കുന്ന അനുരാഗ്, അഭിനേതാക്കളുടെ പ്രകടനത്തെക്കുറിച്ചും വാനോളം പ്രശംസിക്കുന്നുണ്ട്.
ഗാംങ്‌സ് ഓഫ് വാസേപ്പൂരിന്റെ സംവിധായകനായ അനുരാഗ്, കമ്മട്ടിപാടത്തെ കമ്മട്ടിപ്പട്ടം എന്ന് തെറ്റായാണ് ആദ്യം ട്വിറ്ററില്‍ കുറിച്ചത്. പിന്നീട് ഇത് തിരുത്തി കമ്മട്ടിപ്പാടം എന്നാക്കുകയായിരുന്നു. ചിത്രം എല്ലാവരും കാണണമെന്നും അദ്ദേഹം പറയുന്നുണ്ട്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ചിത്രം മികച്ച അഭിപ്രായം നേടി തീയേറ്ററുകളില്‍ മുന്നേറുകയാണ്

Scroll To Top