Friday August 18, 2017
Latest Updates

കമ്മട്ടിപ്പാടത്തിന് നാലു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഡിവിഡി

കമ്മട്ടിപ്പാടത്തിന് നാലു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഡിവിഡി

രാജീവ് രവിയുടെ ഏറ്റവും പുതിയ ദുല്‍ഖര്‍ ചിത്രം ‘കമ്മട്ടിപ്പാടം’ ഡിവിഡിയായി ഇറക്കുമ്പോള്‍ നാലു മണിക്കൂര്‍ ദൈര്‍ഘ്യമുണ്ടാകുമെന്ന് സംവിധായകന്‍. ഇപ്പോള്‍ തിയറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നത് മൂന്ന് മണിക്കൂറോളം ദൈര്‍ഘ്യമുള്ള സിനിമയാണ്. എന്നാല്‍ എഡിറ്റിങ് കഴിഞ്ഞത് നാലു മണിക്കൂറോളം നീളമുള്ള സിനിമയായാണ് എന്നും, തിയറ്ററിലെത്തിക്കാനായി മൂന്നു മണിക്കൂറായി കട്ട് ചെയ്യുകയായിരുന്നുവെന്നുമാണ് രാജീവ് രവി പറയുന്നത്. ഡിവിഡിയായി ഇറക്കുമ്പോള്‍ കട്ട് ചെയ്ത രംഗങ്ങളും കൂട്ടിച്ചേര്‍ക്കും. ഇത്രയും നേരമെടുക്കാതെ കമ്മട്ടിപ്പാടത്തിന്റെ കഥ പറയാന്‍ കഴിയില്ല എന്നും രാജീവ് രവി അഭിപ്രായപ്പെട്ടു.

നായകനായ ദുല്‍ഖര്‍ സല്‍മാനു പുറമെ മണികണ്ഠന്‍, വിനാകന്‍ എന്നിവരും പ്രേക്ഷകരുടെ ആഘോഷമാകുന്ന കാഴ്ചയാണ് തിയറ്ററുകളില്‍ കമ്മട്ടിപ്പാടം നല്‍കുന്നത്.

Scroll To Top