Thursday December 08, 2016
Latest Updates

അയര്‍ലണ്ടിലെ 14 കേന്ദ്രങ്ങളില്‍ മലയാളികള്‍ക്ക് ദൃശ്യാനുഭവം ഒരുക്കി കമ്മട്ടിപ്പാടം ഇന്ന്(വെള്ളിയാഴ്ച്ച)മുതല്‍

അയര്‍ലണ്ടിലെ 14 കേന്ദ്രങ്ങളില്‍ മലയാളികള്‍ക്ക് ദൃശ്യാനുഭവം ഒരുക്കി കമ്മട്ടിപ്പാടം ഇന്ന്(വെള്ളിയാഴ്ച്ച)മുതല്‍

ഡബ്ലിന്‍ :പ്രമുഖ സംവിധായകന്‍ രാജീവ് രവിയുടെ പുതിയ ദുല്‍ഖര്‍ പടം ‘കമ്മട്ടിപ്പാടം’ ഇന്ന്(ജൂണ്‍ 17,വെള്ളിയാഴ്ച) മുതല്‍ അയര്‍ലണ്ടിലെ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.അയര്‍ലണ്ടിലെ 14 പ്രമുഖ സിറ്റികളില്‍ കമ്മട്ടിപ്പാടം പ്രദര്‍ശിപ്പിക്കുന്നുണ്ട്.അത്‌ലോണ്‍,മുള്ളിംഗര്‍,ഡണ്‍ഡാല്‍ക്ക് എന്നി ചെറു നഗരങ്ങളില്‍ പോലും മലയാളി പ്രേക്ഷകര്‍ക്കായി സിനിമ പ്രദര്‍ശനം ആരംഭിക്കുന്നു എന്ന പ്രത്യേകതയ്ക്കും കമ്മട്ടിപ്പാടം തുടക്കമിടും.

കൊച്ചി കേരളത്തിലെ വന്‍നഗരമായി വളരുന്നതിന് മുന്‍പുള്ള കാലഘട്ടം പ്രമേയമാക്കി രാജീവ് രവി ഒരുക്കുന്ന കമ്മട്ടിപ്പാടത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ ആണ് നായകവേഷം ചെയ്യുന്നത്.മുംബൈയില്‍ സെക്യൂരിറ്റിയായി ജോലി ചെയ്യുന്ന നാല്‍പ്പത്തിമൂന്നുകാരനായ കൃഷ്ണന്റെ ബാല്യം മുതലുള്ള ജീവിതക്കാഴ്ച്ചകളാണ് ചിത്രം പറയുന്നത്.കേരളത്തില്‍ വന്‍ വിജയം നേടിയ ഈ ചിത്രം ഇപ്പോഴും നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു.

ചെറുപ്പകാരനായും ഒപ്പം നാല്‍പ്പത്തിമൂന്നുകാരനായും പ്രത്യക്ഷപ്പെടുന്ന ദുല്‍ഖര്‍ സല്‍മാനെ വരവേല്‍ക്കാന്‍ അയര്‍ലണ്ടിലെ പ്രേക്ഷകര്‍ എന്തായാലും ഒരുങ്ങിക്കഴിഞ്ഞു. വിനായകനും നായകതുല്യമായ റോളില്‍ ചിത്രത്തിലുണ്ട്.ബാംഗ്ലൂര്‍ സ്വദേശി ഷോണ്‍ റോമിയാണ് നായിക. വിനയ് ഫോര്‍ട്ട്, ഷൈന്‍ ടോം ചാക്കോ, പി ബാലചദ്രന്‍, അഞ്ജലി അനീഷ് എന്നിവരും ചിത്രത്തില്‍ പ്രധാന റോളിലെത്തുന്നുണ്ട്. മധു നീലകണ്ഠനാണ് ഛായാഗ്രഹണം. ജോണ്‍ പി വര്‍ക്കി, വിനായകന്‍ എന്നിവരാണ് സംഗീതം. ഗ്ലോബല്‍ യുണൈറ്റഡ് മീഡിയയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
സിനിമയിലെ ദുല്‍ക്കറിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യല്‍ മിഡിയയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
IMC Dunlaoghaire, Dublin
17th June, Friday at 6 PM
18th June, Saturday at 6 PM
19th June, Sunday at 3.30 PM
IMC Tallaght, Dublin
17th June, Friday at 6 PM
18th June, Saturday at 6 PM
19th June, Sunday at 3.30 PM
IMC Satnry, Dublin
17th June, Friday at 6 PM
18th June, Saturday at 6 PM
19th June, Sunday at 3.30 PM
VUE, Dublin
20th June, Monday at 7.30 PM
21st June, Tuesday at 7.30 PM
22nd June, Wednesday at 7.30 PM
Odyssey Cinemas, Belfast
18th June, Saturday at 11 AM
19th June, Sunday at 11 AM
20th June, Monday at 7.30 PM
21st June, Tuesday at 7.30 PM
IMC Dundalk
18th June, Saturday at 11.45 AM
IMC Galway
18th June, Saturday at 11.45 AM
IMC Athlone
18th June, Saturday at 11.45 AM
IMC Mullingar
18th June, Saturday at 11.45 AM
Odeon, Limerick
18th June, Saturday at 11 AM
Odeon, Waterford
18th June, Saturday at 11.30 AM
Reelpicture Blackpool, Cork
19th June, Sunday at 11 AM
Century Cinemas, Letterkenny
19th June, Sunday at 12 Noon

Scroll To Top