Sunday May 28, 2017
Latest Updates

കമല ഹാസനും ശ്രുതി ഹാസനും നേര്‍ക്കു നേര്‍

കമല ഹാസനും ശ്രുതി ഹാസനും നേര്‍ക്കു നേര്‍

മെയ് ഒന്നിന് കമല ഹാസന്റെ ഉത്തമ വില്ലന്‍ തിയേറ്ററുകളില്‍ എത്താനിരിക്കുകയാണ്. നിരവധി പ്രതിബന്ധങ്ങളാണ് ചിത്രത്തിന് ഇതിനകം നേരിടേണ്ടി വന്നത്. ദീര്‍ഘമായ അഭിനയ ജീവിതത്തിനിടയില്‍ ഇത്തരം അനവധി സന്ദര്‍ഭങ്ങളിലൂടെ കടന്നുപോയ കമലിനു പക്ഷെ ഇത്തവണ വെല്ലുവിളി സ്വന്തം മകളുടെ രൂപത്തില്‍ തന്നെയാണ്.

ശ്രുതി ഹാസന്‍ അഭിനയിച്ച ബോളിവൂഡ് ചിത്രം ഗബ്ബാര്‍ ഈസ് ബാക്ക് മെയ് ഒന്നിനു തന്നെയാണ് തിയേറ്ററില്‍ എത്തുന്നത്. ഇതാദ്യമായാണ് അച്ഛനും മകളും ഒരേ സമയം തിയേറ്ററില്‍ മത്സരിക്കുന്നത്. എന്നാല്‍, വ്യത്യസ്ഥമായ രണ്ടു ചിത്രങ്ങളാണ് ഇവയെന്നും, അതിനാല്‍ തന്നെ ഒന്നിന് ലഭിക്കുന്ന സ്വീകാര്യത മറ്റൊന്നിനെ ബാധിക്കില്ലെന്നുമാണ് കമലിന്റെ അഭിപ്രായം. ഉത്തമ വില്ലന്‍ തമിഴ് പശ്ചാത്തലത്തിലുള്ള കഥ പറയുമ്പോള്‍ ഗബ്ബാര്‍ പ്രശസ്ഥ തമിഴ് സിനിമ രാമണ്ണയുടെ ഹിന്ദി പതിപ്പാണ്. അക്ഷയ് കുമാറാണ് ചിത്രത്തില്‍ ശ്രുതിയുടെ നായകന്‍.

ഉത്തമവില്ലന്‍ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നു എന്നാരോപിച്ച് നേരത്തേ ഹിന്ദു, മുസ്ലിം മത വിശ്വാസികള്‍ ഒരുമിച്ച് ചിത്രത്തിനെതിരെ രംഗത്ത് എത്തിയിരുന്നു. അതിനിടെ ചിത്രത്തിന്റെ പോസ്റ്ററുകളില്‍ ഉപയോഗിച്ച ചിത്രം തന്റെ ചിത്രം പുന സൃഷ്ടിച്ചതാണ് എന്നാരോപിച്ച് ഫ്രഞ്ച് ഫോട്ടോഗ്രാഫറും പരാതി നല്‍കിയിരുന്നു.

 

Scroll To Top