Monday January 23, 2017
Latest Updates

കോര്‍ട്ടിന് പ്രദര്‍ശനാനുമതിയില്ല; തീരുമാനം ഞെട്ടിച്ചുവെന്ന് കല്‍ക്കി കോച്‌ലിന്‍

കോര്‍ട്ടിന് പ്രദര്‍ശനാനുമതിയില്ല; തീരുമാനം ഞെട്ടിച്ചുവെന്ന് കല്‍ക്കി കോച്‌ലിന്‍

നാഷണല്‍ അവാര്‍ഡ് നേടിയ ചിത്രം കോര്‍ട്ടിന് ബാംഗ്ലൂരില്‍ പ്രദര്‍ശനാനുമതി നിഷേധിച്ച തീരുമാനം നിരാശാജനകം മാത്രമല്ല ഞെട്ടിപ്പിക്കുന്നതു കൂടിയാണെന്ന് നടി കല്‍ക്കി കോച്‌ലിന്‍. പ്രാദേശിക രാഷ്ട്രീയം മൂലമാണ് നടപടിയെന്നും കല്ക്കി ആരോപിച്ചു. റ്റ്വിറ്ററിലായിരുന്നു പ്രതികരണം.

ഒരു കോടതി മുറിക്കുള്ളിലെ രംഗങ്ങള്‍ പശ്ചാത്തലമാക്കിയുള്ള സിനിമ സാധാരണക്കാരന് കോടതികളില്‍ എങ്ങിനെ നീതി നിഷേധിക്കപ്പെടുന്നുവെന്നതിന്റെ തുറന്നുകാട്ടലാണ്. സാധാരണക്കാരന്റെ ഭാഗത്തു നിന്നും സംസാരിക്കുന്നുവെന്നതുകൊണ്ടുതന്നെ മികച്ച പ്രേക്ഷക പ്രശംസ നേടിയിരുന്നു.

ചിത്രത്തിനെതിരെ ചില പ്രാദേശിക സംഘടനകള്‍ പ്രക്ഷോഭവുമായി മുന്‍പോട്ടു വന്നിരുന്നു. ചിത്രം ഒരു പ്രത്യേക മതവിഭാഗത്തിന്റെ വികാരം വ്രണപ്പെടുത്തുന്നുവെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ചിത്രത്തിന് അനുമതി ലഭിക്കുന്നതിനായി സാധ്യമായതൊക്കെ ചെയ്തുവെന്നു പറഞ്ഞ കല്‍ക്കി ചിത്രത്തിനായി കാത്തിരിക്കുന്ന ആരാധകരോട് മാപ്പു ചോദിക്കുന്നതായും ട്വിറ്ററില്‍ പറയുന്നു. ചൈതന്യ തംഹാനെയാണ് ചിത്രത്തിന്റെ സംവിധയകന്‍.

 

Scroll To Top