Saturday December 03, 2016
Latest Updates

കലാഭവന്‍ മണി അന്തരിച്ചു

കലാഭവന്‍ മണി അന്തരിച്ചു

കൊച്ചി :മലയാളത്തിന്റെ പ്രിയങ്കരനായ ഹാസ്യനടന്‍ കലാഭവന്‍ മണി അന്തരിച്ചു. കരള്‍ രോഗത്തെതുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഇന്നു വൈകുന്നേര 7.15നാണ് മരണം. കിഡ്‌നിയിലും രോഗം ബാധിച്ചിരുന്നു. രണ്ടു ദിവസം മുമ്പ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മണിയെ ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.

രോഗവിവരങ്ങള്‍ പുറത്തുപോകുന്ന കാര്യത്തില്‍ കുടുംബാംഗങ്ങള്‍ക്കു വിമുഖതയുണ്ടായിരുന്നു. ഇതിനാലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിവരം പുറത്തറിയാതിരുന്നത്.

കരള്‍ രോഗത്തെ തുടര്‍ന്നാണ് കലാഭവന്‍ മണി അന്തരിച്ചത് എന്നായിരുന്നു ആദ്യം പുറത്ത് വന്ന വാര്‍ത്തയെങ്കിലും മദ്യത്തില്‍ മെഥനോളിന്റെ അളവ് കൂടിയതാണ് മരണകാരണം എന്നാണ് ഒടുവില്‍ പുറത്ത് വരുന്ന വിവരം.മാര്‍ച്ച് അഞ്ചിന് വൈകീട്ടോടെയാണ് കലാഭവന്‍ മണിയെ കൊച്ചി അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

തുടര്‍ന്ന് മാര്‍ച്ച് ആറിന് രാവിലെ തന്നെ ആശുപത്രി അധികൃതര്‍ ചേരാനല്ലൂര്‍ പോലീസിനെ വിവരം അറിയിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.ചേരാനല്ലൂര്‍ പോലീസ് ഇക്കാര്യം സംബന്ധിച്ച് ഔദ്യോഗികമായി ഒന്നും പ്രതികരിച്ചിട്ടില്ല.എന്നാല്‍ പോലീസ് എത്തി കലാഭവന്‍ മണിയുടെ മരണമൊഴി രേഖപ്പെടുത്താന്‍ ശ്രമിച്ചിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. ആശുപത്രിയില്‍ എത്തിയ്ക്കുമ്പോള്‍ തന്നെ മണിയുടെ നില അതീവ ഗുരുതരാവസ്ഥയില്‍ ആയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.രോഗ വാര്‍ത്തകള്‍ കലാഭവന്‍ മണി ഗുരുതരാവസ്ഥയിലാണെന്ന രീതിയില്‍ ഉള്ള വാര്‍ത്തകള്‍ നേരത്തേ പ്രചരിയ്ക്കുന്നുന്നുണ്ടായിരുന്നു. എന്നാല്‍ അന്നൊന്നും അതിന് കൃത്യമായ സ്ഥിരീകരണം ലഭിച്ചിരുന്നില്ല

അടുത്ത കാലത്ത് സിനിമയില്‍ അത്ര സജീവമല്ലാത്ത മണി ചികിത്സയിലാണെന്നും ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം മത്സരരംഗത്ത് സജീവമാകാന്‍ കഴിയില്ലെന്ന കാരണത്താല്‍ മണിയെ ചാലക്കുടിയില്‍ സ്ഥാനാര്‍ത്ഥിയാക്കി ഇറക്കാനുള്ള നീക്കം സിപിഎം ഉപേക്ഷിച്ചതായും നേരത്തേ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

Scroll To Top