Tuesday December 06, 2016
Latest Updates

മണിയുടെ മരണം നിഗൂഡതകളേറുന്നു:സ്വത്തു തട്ടിയെടുക്കാന്‍ ശ്രമങ്ങള്‍ ഉണ്ടായെന്ന് നിഗമനം,മണി മദ്യപാനം നിര്‍ത്തിയിരുന്നെന്ന് സുഹൃത്തുക്കള്‍

മണിയുടെ മരണം നിഗൂഡതകളേറുന്നു:സ്വത്തു തട്ടിയെടുക്കാന്‍ ശ്രമങ്ങള്‍ ഉണ്ടായെന്ന് നിഗമനം,മണി മദ്യപാനം നിര്‍ത്തിയിരുന്നെന്ന് സുഹൃത്തുക്കള്‍

ചാലക്കുടി: നടന്‍ കലാഭവന്‍ മണിയുടെ സ്വത്തു വകകളുടെ വിശദാംശങ്ങള്‍ പൊലീസ് അന്വേഷിക്കുന്നു. സാമ്പത്തിക ഇടപാടുകളെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. സ്വത്ത് ആരെങ്കിലും കൈവശപ്പെടുത്തിയോ എന്നാണ് മുഖ്യ അന്വേഷണം. മണിയുടെ സഹായികളുടെ ബാങ്ക് അക്കൗണ്ടുകളും പരിശോധിക്കും.

മണിയെ അപായപ്പെടുത്താനുള്ള സാധ്യത അറിയുന്നതിനാണ് അന്വേഷണം.
മണി മരിച്ച ദിവസം മുതുല്‍ സോഷ്യല്‍ മീഡിയയിലും മറ്റു പ്രചരിക്കുന്ന വാര്‍ത്തയാണ് സ്വത്തുവകകള്‍ സമ്പത്തിച്ച തര്‍ക്കം മണിയുമായി അടുപ്പമുള്ളവരുമായി ഉണ്ടായിരുന്നുവെന്ന്. മണി ബിനാമി പേരുകളില്‍ സ്വത്തുകള്‍ വാങ്ങി ചേര്‍ത്തിയിരുന്നു.

അത് തിരിച്ച് ആവശ്യപ്പെട്ടിരുന്നതായും അത് തിരിച്ച് ചോദിച്ചതുമായി ബന്ധപ്പെട്ട് ചിലരുമായി തര്‍ക്കം നിലനിന്നിരുന്നതായും. എതായാലും മണിയുടെ സ്വത്തുവകകളെ കുറിച്ചുള്ള അന്വേണത്തിലാണ് ഇപ്പോള്‍ പാലീസ്.

മണിയുടെ ആന്തരികാവയവ പരിശോധനാഫലത്തില്‍ കീടനാശിനി സാന്നിധ്യം കണ്ടെത്തിയതോടെയാണു വിഷമാണു മരണകാരണമെന്നു പൊലീസ് സ്ഥിരീകരിച്ചത്. ആത്മഹത്യയോ കൊലപാതകമോ ആകാമെന്നാണ് പൊലീസ് നിഗമനം.

ഇതിനിടെ കലാഭവന്‍ മണി മദ്യപാനം പൂര്‍ണമായി നിര്‍ത്തിയിരുന്നതായി അവസാനചിത്രത്തിന്റെ നിര്‍മാതാവ് വെളിപ്പെടുത്തി.മറ്റു പലരും ഇതേ അഭിപ്രായം നേരത്തെ തന്നെ പറഞ്ഞിരുന്നു

പലതവണ നിര്‍ബന്ധിച്ചിട്ടും മണി മദ്യപിക്കാന്‍ തയാറായില്ല. തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് മണി പൂര്‍ണ ബോധ്യവാനായിരുന്നുവെന്നും ‘യാത്ര ചോദിക്കാതെ’ എന്ന സിനിമയുടെ നിര്‍മാതാവ് ഷിബു മാവേലി പറഞ്ഞു. ഒരു മാസം നീണ്ട ചിത്രീകരണ വേളയില്‍ ഒരിക്കല്‍പ്പോലും മണി മദ്യപിച്ചില്ല. ചിത്രീകരണത്തിനു ശേഷവും പലതവണ പാടിയില്‍ പോയിട്ടുണ്ട്. അപ്പോഴൊന്നും മണി മദ്യപിച്ചതായി കണ്ടില്ല. മണിയുടെ ജന്മദിനാഘോഷച്ചടങ്ങിലും താന്‍ പങ്കെടുത്തിരുന്നു. ചിത്രീകരണത്തിന്റെ അവസാന നാളുകളില്‍ മണി രോഗബാധിതനായി.അവസാന ചിത്രത്തിന്റെ പേരു പോലെ തന്നെ യാത്ര ചോദിക്കാതെ മണി മടങ്ങി.അദ്ദേഹം പറഞ്ഞു

Scroll To Top