Tuesday September 26, 2017
Latest Updates

കലാഭവന്‍ മണിയുടെ നിര്യാണത്തില്‍ തൊടുപുഴ ഫാമിലീസ് ഇന്‍ അയര്‍ലണ്ട് അനുശോചിച്ചു.

കലാഭവന്‍ മണിയുടെ നിര്യാണത്തില്‍ തൊടുപുഴ ഫാമിലീസ് ഇന്‍ അയര്‍ലണ്ട് അനുശോചിച്ചു.

ഡബ്ലിന്‍:രണ്ടു പതിറ്റാണ്ട് കാലത്തോളം മലയാള കലാസാംസ്‌കാരിക വേദിയുടെ അവിഭാജ്യഘടകമായിരുന്ന കലാഭവന്‍ മണിയുടെ നിര്യാണത്തില്‍ തൊടുപുഴ ഫാമിലീസ് ഇന്‍ അയര്‍ലണ്ട് അനുശോചനം രേഖപ്പെടുത്തി.

മണി നായകനായി വിജയിച്ച പല സിനിമകളും ചിത്രീകരിച്ചിരുന്നത് തൊടുപുഴയിലായിരുന്നു.തൊടുപുഴയുമായി അടുത്ത ബന്ധമാണ് മണിക്ക് ഉണ്ടായിരുന്നത്.തൊടുപുഴ ഫാമിലീസ് ഇന്‍ അയര്‍ലണ്ടിന്റെ(TFI)വാര്‍ഷികസമ്മേളനത്തിന് പങ്കെടുക്കാമെന്ന് അദ്ദേഹം മുമ്പ് അറിയിച്ചിരുന്നതാണ്.
കലാഭവന്‍ മണിയുടെ വിയോഗത്തില്‍ അദ്ദേഹത്തിന്റെ കുടുംബത്തോടും ആരാധകരോടുമൊപ്പം ദുഃഖം പങ്കുവെയ്ക്കുന്നതായി സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.

വാര്‍ത്ത :ചില്‍സ് കുര്യാക്കോസ്

Scroll To Top