Monday December 05, 2016
Latest Updates

കലാഭവന്‍ മണിയുടെ മരണം കൊലപാതകം തന്നെ? വിഷമദ്യം കുടിപ്പിച്ചതെന്ന് പോലീസും

കലാഭവന്‍ മണിയുടെ മരണം കൊലപാതകം തന്നെ? വിഷമദ്യം കുടിപ്പിച്ചതെന്ന് പോലീസും

കൊച്ചി : ഹൈദരാബാദിലെ കേന്ദ്ര ലബോറട്ടറിയില്‍ നടത്തിയ രാസപരിശോധനാ ഫലം നടന്‍ കലാഭവന്‍ മണിയുടെ മരണത്തിലെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു.
ഇന്നു കൊച്ചിയില്‍ ചേര്‍ന്ന മെഡിക്കല്‍ , പോലീസ് സംയുക്ത യോഗത്തില്‍ കേന്ദ്രലാബിന്റെ റിപ്പോര്‍ട്ട് വിലയിരുത്തുകയായിരുന്നു. ഇതോടെ അസ്വാഭാവിക മരണമാണെന്ന് നിലപാടിലെത്തിയിരിക്കുകയാണ് പൊലീസ്.

മണിയുടേത് സ്വാഭാവിക മരണമാകാനുള്ള സാധ്യത കുറവാണെന്ന നിഗമനത്തിലാണ് ഹൈദരാബാദിലെ കേന്ദ്ര ലബോറട്ടറി എത്തിയത്.

മരണ കാരണമാകാവുന്ന അളവില്‍ മെഥനോള്‍ മണിയുടെ ശരീരത്തിലുണ്ടായിരുന്നുവെന്നാണ് പുതിയ കണ്ടെത്തല്‍. 45 മില്ലിഗ്രാം മെഥനോളാണ് കണ്ടെത്തിയത്.കൊച്ചി കാക്കനാട്ടെ ലാബില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയതിലും ഇരട്ടിയിലധികമാണിത്.

ബിയര്‍ കഴിച്ചതുകൊണ്ടാണ് മണിയുടെ ശരീരത്തില്‍ മെഥനോളിന്റെ അംശം കണ്ടെത്തിയത് എന്നായിരുന്നു ആദ്യ നിഗമനം. എന്നാല്‍ ബിയര്‍ കഴിച്ചാല്‍ ഉണ്ടാകുന്നതിനേക്കാള്‍ വളരെകൂടിയ അളവിലാണ് ഇപ്പോള്‍ മെഥനോളിന്റെ അംശം ഉണ്ടായിരുന്നുവെന്നു തെളിഞ്ഞിരിക്കുന്നത്.

ഹെദരാബാദിലെയും കാക്കനാട്ടിലെയും ലാബുകളിലെ പരിശോധന ഫലം വിദഗ്ധ മെഡിക്കല്‍ സംഘത്തെ ഏല്‍പ്പിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മണിയുടെ ശരീരത്തില്‍ കണ്ടെത്തിയ മെഥനോള്‍ മരണ കാരണമാകാമെന്ന് മെഡിക്കല്‍ സംഘം വിലയിരുത്തിയത്.

കാക്കനാട് ലാബില്‍ നടത്തിയ പരിശോധനയില്‍ കീടനാശിനിയുടെ അംശം കണ്ടെത്തിയിരുന്നു. എന്നാല്‍, ഹൈദരാബാദിലെ കേന്ദ്രലാബില്‍ നടത്തിയ വിദഗ്ധ പരിശോധനയില്‍ ഇതു തളളുകയും ചെയ്തു.

മാര്‍ച്ച് ആറിനാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കലാഭവന്‍ മണി മരിച്ചത്. ചാലക്കുടിയിലെ വീടിനടുത്തുള്ള പാഡി എന്ന ഗസ്റ്റ് ഹൗസില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ മണിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

അവിടെ എത്തിയ സുഹൃത്തുക്കളുമായി മദ്യസല്‍ക്കാരത്തില്‍ പങ്കെടുത്ത മണി ചോര ഛര്‍ദ്ദിച്ച് അവശനായപ്പോഴാണ് കൂടെ ഉണ്ടായിരുന്നവര്‍ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ കൊണ്ടുപോയ വിവരം വീട്ടുകാരെ അറിയിച്ചിരുന്നില്ല.അതുതന്നെ വിവാദമായിരുന്നു.

തലേന്ന് മദ്യസല്‍ക്കാരത്തില്‍ പങ്കെടുത്ത ഏറെപ്പേരെ പൊലീസ് ചോദ്യം ചെയ്തു. ഇതിലൊന്നും മരണത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താനായിരുന്നില്ല.

മണിയുടെ കുടുംബാംഗങ്ങളുടെ ആവശ്യപ്രകാരം മരണത്തെ കുറിച്ചുള്ള അന്വേഷണം സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സി.ബി.ഐക്ക് വിട്ടിരുന്നു.

ഒരു കുപ്പി ബിയറില്‍ രണ്ടു മുതല്‍ മൂന്നു ശതമാനം വരെ മെഥനോള്‍ ഉണ്ടാകാം. എന്നാല്‍, മദ്യസല്‍ക്കാരത്തില്‍ വിളമ്പിയചാരായത്തില്‍ അമിതമായി മെഥനോള്‍ കലര്‍ന്നിരിക്കാമെന്ന് അന്നുതന്നെ സംശയം ഉണ്ടായിരുന്നു.

ഇതേസമയം, മണിയുടെ സഹോദരന്‍ രാമകൃഷ്ണന്‍അടക്കമുള്ള കുടുംബാംഗങ്ങളുടെ പരാതിയെ തുടര്‍ന്നാണ് കേസ് സി.ബി.ഐക്കു വിടാന്‍ തീരുമാനമായത്. കൊലപാതകമാണെന്നാണ് രാമകൃഷ്ണന്‍ ആവര്‍ത്തിച്ചു പറയുന്നത്.

Scroll To Top