Sunday December 04, 2016
Latest Updates

കലാഭവന്‍ മണിയ്ക്ക് കേരളം യാത്രാമൊഴിയേകി

കലാഭവന്‍ മണിയ്ക്ക് കേരളം യാത്രാമൊഴിയേകി

ചാലക്കുടി: അന്തരിച്ച ചലച്ചിത്ര നടന്‍ കലാഭവന്‍ മണിയുടെ സംസ്‌കാരം ആയിരക്കണക്കിന് പേരുടെ ദുഃഖപൂര്‍വമായ സാന്നിധ്യത്തില്‍ വീട്ടുവളപ്പില്‍ നടത്തപ്പെട്ടു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദേഹം തൃശൂരിലേക്ക് വിലാപയാത്രയായി കൊണ്ടുവന്ന് രാവിലെ 11.30 മുതല്‍ 12 വരെ സംഗീതനാടക അക്കാഡമിയിലും 12.30 മുതല്‍ മൂന്നുവരെ ചാലക്കുടി മുനിസിപ്പാലിറ്റി ഓഫിസില്‍ പൊതുദര്‍ശനത്തിനു വെച്ചു. തുടര്‍ന്നു വൈകിട്ട് അഞ്ചര മണിയ്ക്ക് വീട്ടുവളപ്പില്‍ തയാറാക്കിയ ചിതയില്‍ അഗ്‌നിനാളങ്ങള്‍ ഏറ്റുവാങ്ങി.സഹോദരപുത്രന്‍ ചിതയിലേയ്ക്ക് തീനാളങ്ങള്‍ പകരുമ്പോള്‍ നൂറുകണക്കിന് പേര്‍ ദുഖനിമ്ഗ്ദരായി അദ്ദേഹത്തിനു യാത്രാമൊഴിയേകി.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മെഡിക്കല്‍ കോളജിലും തൃശൂര്‍ റീജണല്‍ തീയറ്ററിലും പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ ആയിരക്കണക്കിനാളുകളാണ് തങ്ങളുടെ പ്രിയപ്പെട്ട മണിയെ അവസാനമായി ഒരു നോക്കുകാണാനും അന്ത്യാഞ്ജലിയര്‍പ്പിക്കാനുമായി തടിച്ചു കൂടിയത്.ചലച്ചിത്ര രാഷ്ട്രീയ സാംസ്‌കാരിക മേഖലയിലുള്ള നൂറുകണക്കിന് പേരും തങ്ങളുടെ സഹപ്രവര്‍ത്തകന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിയിരുന്നു.

അവസാന സിനിമയുടെ പേരുപോലെ തന്നെയായി കലാഭവന്‍ മണിയുടെ മടക്കയാത്രയും – യാത്രചോദിക്കാതെ’എന്ന റെയിന്‍ബോ ഫിലിംസിന്റെ അവസാന ചിത്രം റിലീസായിട്ടില്ല.

ചാലക്കുടിയിലെ കലാഭവന്‍ മണിയോടുള്ള ആദരസൂചകമായി ഇന്നു രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെ ചാലക്കുടിയില്‍ കടകളടച്ചു ഹര്‍ത്താല്‍ ആചരിക്കുകയാണ്..

അന്തരിച്ച നടന്‍ കലാഭവന്‍ മണിക്ക് ഗുരുതരമായ കരള്‍ രോഗമുണ്ടായിരുന്നെന്നുള്ള പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന് രാവിലെ പുറത്തു വിട്ടിരുന്നു.കരള്‍ തീര്‍ത്തും തകരാറിലായിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി.

ശരീരത്തിലുണ്ടായിരുന്ന മറ്റ് രാസവസ്തുക്കള്‍ മരുന്നുകള്‍ മൂലമെന്നാണ് സൂചന. മണിയുടെ ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ശരീരത്തിലെ മെഥനോളിന്റെ സാന്നിധ്യം സ്ഥിരീകരിക്കാന്‍ രാസപരിശോധനാ ഫലം ലഭിക്കണം. ഇതിന്റെ പരിശോധന ഫലം ലഭിക്കുന്നതിന് ഒരു മാസമെങ്കിലുമെടുക്കുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്.

Scroll To Top