Sunday December 11, 2016
Latest Updates

മണിയുടെ മരണം:സൈബര്‍ സെല്‍ സഹായത്തോടെ ഫോണ്‍ കോളുകള്‍ പരിശോധിക്കുന്നു

മണിയുടെ മരണം:സൈബര്‍ സെല്‍ സഹായത്തോടെ ഫോണ്‍ കോളുകള്‍ പരിശോധിക്കുന്നു

ചാലക്കുടി: നടന്‍ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായി മണിയുടെയും അദ്ദേഹത്തിന്റെ സഹായികളുടെയും ഫോണ്‍ കോളുകള്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊലീസ് പരിശോധിച്ചു.

കരള്‍, വൃക്ക എന്നിവയെ ബാധിച്ച രോഗമാണ് മരണകാരണമെന്ന ഡോക്ടര്‍മാരുടെ പ്രാഥമിക നിരീക്ഷണം നിലനില്‍ക്കുമ്പോഴും അസ്വാഭാവികമായി എന്തെങ്കിലുമുണ്ടായിട്ടുണ്ടോയെന്ന കാര്യത്തില്‍ വ്യക്തത വരുത്താനാണ് പൊലീസിന്റെ ശ്രമം. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മണിയുടെ ആന്തരികാവയവങ്ങളുടെ സാംപ്ള്‍ കാക്കനാട്ടെ ലബോറട്ടറിയിലേക്ക് അയച്ചിരുന്നു.

ഇതിന്റെ പരിശോധന വേഗത്തിലാക്കാനും നടപടി സ്വീകരിക്കുന്നുണ്ട്. പരിശോധനാ ഫലം വേഗം ലഭ്യമാക്കണമെന്ന കാര്യത്തില്‍ സര്‍ക്കാരും ഇടപെട്ടിട്ടുണ്ടെന്നാണ് സൂചന. മീഥെയിന്‍ ആല്‍ക്കഹോള്‍ മണിയുടെ ശരീരത്തില്‍ കണ്ടെത്തിയെന്ന് ചികില്‍സയ്ക്കിടെ ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. ഭക്ഷണത്തിലൂടെയെ മറ്റോ ആണോ മീഥെയിന്‍ ആല്‍ക്കഹോള്‍ അകത്തു ചെന്നതെന്ന സംശയമാണ് ദൂരീകരിക്കാനുള്ളത്. മണിയുടെ കരളിന്റെയും വൃക്കയുടെയും പ്രവര്‍ത്തനം തകരാറാലായിരുന്നുവെന്നാണ് ചികിത്സിച്ച ഡോക്ടര്‍മാര്‍ അറിയിച്ചത്. ഇതിനാല്‍ ശരീരത്തില്‍ നിന്നു വിഷാംശം പുറന്തള്ളാന്‍ കഴിയാതെ വന്നതാണോ മീഥെയിന്‍ ആല്‍ക്കഹോള്‍ ശരീരത്തില്‍ കണ്ടെത്താന്‍ കാരണമെന്നും സംശയമുണ്ട്. മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന്റെ തലേന്ന് മണിയുടെ കൂടെ മദ്യപിച്ച മറ്റാര്‍ക്കും മറ്റു ശാരീരിക അസ്വസ്ഥകള്‍ ഉണ്ടായിരുന്നില്ല. ഫെബ്രുവരി 28ന് ഒറ്റപ്പാലത്ത് നടന്ന മെഗാഷോയാണ് മണി പങ്കെടുത്ത അവസാനത്തെ കലാ അരങ്ങ്. ഈ ഷോയുമായി ബന്ധപ്പെട്ടവരടക്കം കൂടുതല്‍ പേരെ പൊലീസ് ചോദ്യം ചെയ്തു. നേരത്തെ മിമിക്രി കലാകാരന്മാരെയും മണിയുടെ കൂടെ എപ്പോഴും ഉണ്ടാകാറുള്ളവരെയും ചോദ്യം ചെയ്തിരുന്നു

Scroll To Top