Monday December 05, 2016
Latest Updates

ഐഎസ്എല്‍ രണ്ടാം സീസണില്‍ കക്കയും ? ചര്‍ച്ചകള്‍ നടന്നു വരികയാണെന്ന് സൗരവ് ഗാംഗുലി

ഐഎസ്എല്‍ രണ്ടാം സീസണില്‍ കക്കയും ? ചര്‍ച്ചകള്‍ നടന്നു വരികയാണെന്ന് സൗരവ് ഗാംഗുലി

കൊല്‍ക്കത്ത: ബ്രസീലിന്റെ ഏറ്റവും മികച്ച താരങ്ങളിലൊരാളായി ഫുട്‌ബോള്‍ ലോകം വാഴ്ത്തിയിട്ടുള്ളതാണ് കക്കയെ. വരുന്ന ഇന്ത്യന്‍ സൂപ്പര്‍ലീഗ് സീസണില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തക്ക് വേണ്ടി കക്ക കളിച്ചേക്കുമെന്ന സൂചന നല്‍കി ടീമുടമ സൗരവ് ഗാംഗുലി. കക്കയെ ടീമില്‍ ഉള്‍പ്പെടുത്തുന്നതിനായി ചര്‍ച്ചകള്‍ നടത്തി കൊണ്ടിരിക്കുകയാണെന്നും എന്നാല്‍ ഇതുവരെ അന്തിമ തീരുമാനം ആയിട്ടില്ലെന്നും ഗാംഗുലി പറഞ്ഞു.

നിലവില്‍ അമേരിക്കന്‍ ക്ലബായ ഒര്‍ലാന്‍ഡോ സിറ്റിയിലാണ് കക്ക കളിക്കുന്നത്. മേജര്‍ ലീഗ് സോക്കറിലെ ക്ലബുമായുള്ള കക്കയുടെ കരാര്‍ ഇക്കൊല്ലം അവസാനിക്കും. ഈ സാഹചര്യത്തിലാണ് കക്കയെ ഇന്ത്യയിലേക്ക് കൊണ്ടു വരുന്നതിനെ കുറിച്ച് ഗാംഗുലി ചിന്തിക്കുന്നത്.

അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത ഒന്നാം കിരീടം നേടിയത് സ്‌പെയിനിന്റെ മുന്‍ പരിശീലകനായ അന്റോണിയോ ലോപസ് ഹബാസിന്റെ കീഴിലാണ്. ഈ സീസണിലും അദ്ദേഹം തന്നെയായിരിക്കും അത്‌ലറ്റിക്കോയുടെ പരിശീലകന്‍.

Scroll To Top