Saturday February 17, 2018
Latest Updates

കബാലിയ്ക്ക് മലേഷ്യയില്‍ ഇരട്ട ക്ലൈമാക്സ്!

കബാലിയ്ക്ക് മലേഷ്യയില്‍  ഇരട്ട ക്ലൈമാക്സ്!

രംഗമായി മുന്നേറുന്ന കബാലിയ്ക്ക് ഇരട്ട ക്ലൈമാക്സ്. മലേഷ്യയിലാണ് ചിത്രം മറ്റൊരു ക്ലൈമാക്സില്‍ പ്രദര്‍ശിപ്പിക്കുന്നത്.

മലേഷ്യന്‍ രഹസ്യാന്വേഷണ വിഭാഗത്തേയും പൊലീസിനെയും അപകീര്‍ത്തിപ്പെടുത്തുന്നു എന്ന കാരണം കൊണ്ടാണ് അവിടെ വ്യത്യസ്ത ക്ലൈമാക്സ് എന്നാണ് വിവരം.

സോഷ്യല്‍ മീഡിയയില്‍ ക്ലൈമാക്സ് രംഗത്തിന്റെ സ്‌ക്രീന്‍ ഷോട്ട് പ്രചരിക്കുന്നു. കബാലി മലേഷ്യന്‍ പോലീസിനു കീഴടങ്ങുന്നതായാണ് മലേഷ്യയില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രത്തിലെ ക്ലൈമാക്സ്.

കബാലിയുടെ കഥ പൂര്‍ണ്ണമായും മലേഷ്യന്‍ പശ്ചാത്തലത്തിലാണ്. മലേഷ്യയില്‍ ജനിച്ചു വളര്‍ന്ന് അധോലോകനായകനാകുന്ന കബാലിയുടെ കഥയാണ് ചിത്രം.

Scroll To Top